Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:45 am

Menu

Published on August 24, 2013 at 12:16 pm

എം.ടിക്ക് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ഫെലോഷിപ്പ്

m-t-vasudevan-nair-bags-kendra-sahithya-accademy-fellowship

ചെന്നൈ : എം.ടി.വാസുദേവന്‍ നായര്‍ കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ഫെലോഷിപ്പിന് അര്‍ഹനായി. സാഹിത്യ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് എം.ടിക്ക് ഫെലോഷിപ്പ് നല്‍കാന്‍ അക്കാഡമി തീരുമാനിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് വിശ്വനാഥ് തിവാരിയുടെ അധ്യക്ഷതിയില്‍ ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് സുമംഗലക്ക് അവാര്‍ഡ്. മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായ സുമംഗല കുട്ടികള്‍ക്ക് വേണ്ടി അമ്പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കകിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ തുടങ്ങിയവയാണ് സുമംഗലയുടെ പ്രധാന ചെറുകഥാ സമാഹരങ്ങള്‍ .മാധ്യമ പ്രവര്‍ത്തകനും ചെറുകഥാകൃത്തുമായ പി.വി. ഷാജികുമാറിന് യുവസാഹിത്യ പുരസ്കാരവും ലഭിച്ചു.‘വെള്ളരിപ്പാടം’ എന്ന ചെറുകഥക്കാണ് ഷാജികുമാറിന് അവാര്‍ഡ്‌. നവംബര് 15ന് ഗോവയയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

Loading...

Leave a Reply

Your email address will not be published.

More News