Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:12 pm

Menu

Published on January 6, 2014 at 4:00 pm

മുന്തിരിയുടെ പുളിയും മധുരവും അറിയാൻ ഇനി ഇലക്ട്രോണിക് നാവ്

machine-to-recognise-taste-of-grapes

മുന്തിരിയുടെ  പുളിയും മധുരവും അറിയാൻ നമ്മൾ രുചിക്കേണ്ട ആവശ്യം ഇല്ല. എത്ര പുളി, എത്ര മധുരം എന്നൊക്കെ പറഞ്ഞുതരാന്‍ കഴിവുള്ള ഇലക്ട്രോണിക് നാവ് ഇതൊക്കെ ണ്ടുപിടിച്ചുകൊള്ളും. സ്പെയിനിലെ Universitat Politcnica de Valncia യിലെ ഗവേഷകരാണ് മുന്തിരി പാകമായോ എന്നറിയാന്‍ സഹായിക്കുന്ന ചെലവുകുറഞ്ഞ യന്ത്ര നാവ് കണ്ടുപിടിച്ചിരിക്കുന്നത്. സ്റ്റെയിന്‍ലസ് സ്റ്റീല്‍ കുഴലില്‍ ഘടിപ്പിച്ച എട്ട് ലോഹ ഇലക്ട്രോഡുകള്‍ സോഫ്റ്റ്വെയറിന്‍െറ സഹായത്താലാണ് രുചി തിരിച്ചറിയുന്നത്. മുന്തിരിയിലെ ആസിഡിന്‍െറ അളവ്, പഞ്ചസാരയുടെ തോത് എന്നിവ കൃത്യമായി പറഞ്ഞുതരു. Valencia winery Torre Oria യുമായി ചേര്‍ന്ന് എട്ട് വ്യത്യസ്ത മുന്തിരികളുടെ മൂപ്പ് പരിശോധിച്ചു. ഫുഡ് റിസര്‍ച്ച് ഇന്‍റര്‍നാഷനല്‍ ജേണലില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News