Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കേസിലെ മുഖ്യ സൂത്രധാരനായ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്.
നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ല. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസിച്ച് മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിക്കുകയായിരുന്നു.
സംഭവത്തിന്റെ ആദ്യാവസാനം അറിയാവുന്നവര്‍ ദിലീപും മാഡവുമാണന്നും പ്ലാനിങ്ങിന്റെ എല്ലാ ഘട്ടത്തിലും ഇരുവര്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലുമാണ് പൊലീസ് തെളിവുകള്‍ ശേഖരിച്ചിരിക്കുന്നത്. ഇവരുടെ ആജ്ഞാനുസരണം മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിച്ചുവെന്നുമാണ് സൂചന.
ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു തലേന്നാള്‍ നടന്ന ചോദ്യം ചെയ്യലില്‍ അപ്പുണ്ണി കാര്യങ്ങളെല്ലാം സമ്മതിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളെല്ലാം അപ്പുണ്ണിയുടെ ഫോണില്‍ നിന്നാണ് ചെയ്തിരിക്കുന്നത് എന്ന് സമ്മതിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റിനു ശേഷം അപ്പുണ്ണി ഒളിവില്‍ പോയി എന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ അപ്പുണ്ണി പൊലീസിന്റെ നിരീക്ഷണ വലയത്തിനുള്ളില്‍ തന്നെയാണ് എന്നാണ് കരുതേണ്ടത്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരു ഗായികയും പൊലീസ് നിരീക്ഷണത്തിലുണ്ട്. ചില സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ഇവരുടെ പങ്ക് ഗൂഢാലോചനയിലേക്ക് വളര്‍ന്നിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
നാദിര്‍ഷയ്ക്ക് ഗൂഢാലോചനയുമായി പങ്കില്ലെന്ന നിലയ്ക്കാണ് ഇപ്പോഴത്തെ അന്വേഷണ പുരോഗതി. സംഭവ ശേഷം നാദിര്‍ഷയെ ബോധപൂര്‍വ്വം കേസിലേയ്ക്ക് വലിച്ചിട്ട് കുടുക്കുകയായിരുന്നു എന്നു വേണം കരുതാന്‍. കുടുംബ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്ന നാദിര്‍ഷ ഇത്തരം ഒരു കുറ്റകൃത്യത്തില്‍ ബന്ധപ്പെടില്ല എന്നു തന്നെയാണ് പൊലീസിന്റെ നിഗമനം.
ഇതുവരെ ലഭ്യമായ തെളിവുകള്‍ നാദിര്‍ഷയെ ഗൂഢാലോചനയിലേയ്ക്ക് ബന്ധിപ്പിക്കുന്നില്ല. അറിയാവുന്ന കാര്യങ്ങളെല്ലാം പൊലീസിനോട് പറയാനും അദ്ദേഹം തയ്യാറായി. കേസിനു ശേഷം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ തുറന്നു പറയുന്ന സാക്ഷി പട്ടികയിലാകും ഇടം. ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടക്കുമ്പോാള്‍ വീണ്ടും നാദിര്‍ഷ മൊഴി കൊടുക്കേണ്ടി വരും.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതല്‍ പരിചയമുള്ള ‘മാഡം’ മുഖ്യപ്രതിയാകും എന്നു തന്നെയാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അക്കാലം മുതല്‍ ഇവര്‍ തമ്മിലുള്ള ബന്ധം പൊലീസ് കണ്ടെത്തി കഴിഞ്ഞു.
Leave a Reply