Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:16 am

Menu

Published on October 15, 2013 at 4:21 pm

രത്തൻ ക്ഷേത്ര ദുരന്തത്തിൽപ്പെട്ട കുട്ടികളെ പോലിസ് പുഴയിലെറിഞ്ഞെന്നു ദൃക്സാക്ഷികൾ; മരണം 200 ിൽ ഏറെ

madhya-pradesh-temple-stampede-cops-flung-kids-into-river-witnesses-say

ഭോപാൽ : മധ്യപ്രദേശിലെ ദത്തിയയിലെ രത്തൻഗഡ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട കുട്ടികളിൽ മരിച്ചവരെയും പരിക്കേറ്റവരെയും പോലിസ് സിന്ധു നദിയിൽ എറിഞ്ഞതായി ആരോപണം. സംഭവത്തിൽ മരണ സംഖ്യ കുറച്ചു കാട്ടാനാണ് ഇങ്ങനെ ചെയ്തതെന്ന് റിപ്പോർട്ട്‌.എന്നാൽ പൊളിക് റിപ്പോർട്ട്‌ നിഷേധിച്ചു . ക്ഷേത്രത്തിൽ ദുർഗാപൂജ തൊഴാൻ എത്തിയവർക്കാണ് ഈ ദുർവിധി ഉണ്ടായതു. അപകടം നടക്കുമ്പോള്‍ കാല്‍ലക്ഷം പേര്‍ പാലത്തിനുമുകളില്‍ ഉണ്ടായിരുന്നു. പാലം തകരാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നതോടെ ഭക്തര്‍ പരിഭ്രാന്തരായി നാലുപാടും ചിതറി ഓടി. നിരവധിപേര്‍ പുഴയില്‍ വീണതായി കരുതുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് വലിയൊരു സംഘം വിശ്വാസികള്‍ വന്ന് ക്ഷേത്ര ദര്‍ശനത്തിനുള്ള വരി തെറ്റിക്കാന്‍ ശ്രമിച്ചത് തിരക്കിനിടയാക്കിയതായി ദൃക്സാക്ഷികള്‍ പറയുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ചെറിയ തോതില്‍ ലാത്തി വീശിയതാണ് തിക്കും തിരക്കും കൂടാനിടയാക്കിയതെന്ന ആരോപണവുമുണ്ട്. ക്ഷുഭിതരായ ജനക്കൂട്ടം പൊലീസിനുനേരെ കല്ളെറിഞ്ഞതില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എന്നാല്‍, പൊലീസ് ലാത്തി വീശിയതല്ല, പാലം തകരുന്നു എന്ന കിംവദന്തി പരന്നതാണ് തിക്കും തിരക്കും പെട്ടെന്ന് കൂടാനിടയാക്കിയതെന്ന് ദാതിയ എം.എല്‍.എ നരോത്തം മിശ്ര പറഞ്ഞു. പാലത്തിൽ തിക്കിലും തിരക്കിലും പെട്ടാണ് നിരവധി പേർ മരിച്ചതു.ഇതിനിടയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ പോലീസുക്കാർക്ക് നേരെ ആണ് ആരോപണം. പാലത്തിൽ കിടന്നിരുന്ന കുട്ടികളെ എടുത്തു പുഴയിലേക്ക് എറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആരോപണം സത്യമാണെന്ന് തെളിഞ്ഞാൽ പോലീസുക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഡി.ജി .പി നന്ദൻ കുമാർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News