Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മധുര: വിവാഹത്തിന് മുമ്പ് വധൂവരന്മാരുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരം മെഡിക്കല്‍ പരിശോധന സഹായിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനായി നിയമം കൊണ്ടുവരുന്നതിനെക്കറിച്ച് അഭിപ്രായം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഭര്‍ത്താവിന് ലൈംഗികശേഷി ഇല്ലെന്ന് കാട്ടി തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി നല്‍കിയ വിവാഹമോചനക്കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ നിരീക്ഷണം. പങ്കാളിക്ക് ലൈംഗികശേഷി ഇല്ലെന്ന കാരണത്താല്‍ വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇതൊഴിവാക്കാന്‍ വധൂവരന്‍മാര്‍ ലൈംഗികശേഷി ഉള്ളവരാണെന്ന് വിവാഹത്തിന് മുമ്പ് പരിശോധിച്ച് ഉറപ്പ് വരുത്തുകയാണ് വേണ്ടത്. ജസ്റ്റിസ് കെ. കിരുപ്പരകന്റെ ബഞ്ച് അഭിപ്രായപ്പെട്ടു.ലൈംഗികശേഷി ഇല്ലായ്മ മറച്ച് വച്ച് വിവാഹം കഴിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമഭേദഗതി കൊണ്ടുവരേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ അഞ്ചിനകം മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. തനിക്ക് ലൈംഗികശേഷി ഇല്ലെന്ന മെഡിക്കല്‍ പരിശോധനഫലമില്ലാതെ ഭാര്യക്ക് വിവാഹമോചനഹര്‍ജി നല്‍കാനാകില്ലെന്ന വാദവുമായാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗികശേഷി ഇല്ലെന്ന കാരണത്താലുള്ള വിവാഹമോചനക്കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന നിയമം കൊണ്ടുവരണമെന്ന് പറഞ്ഞ കോടതി പ്രഥമ പരിഗണന നല്‍കേണ്ട ഈ പ്രശ്‌നത്തില്‍ എന്ത് നടപടിയാണെടുത്തതെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. –
Leave a Reply