Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 3:13 pm

Menu

Published on March 31, 2017 at 5:06 pm

മരണഭയം അകറ്റാനും ദീര്‍ഘായുസ്സിനും മഹാ മൃത്യുഞ്ജയ മന്ത്രം

maha-mrityunjaya-mantra

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്

നാല് വരികളില്‍ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചുവെച്ചിരിക്കുന്ന മന്ത്രമാണ് മഹാ മൃത്യുഞ്ജയ മന്ത്രം. അകാരണമായ മൃത്യുഭയം പിന്തുടരുന്നവരില്‍ മനക്കരുത്തും ജീവരക്ഷയും പ്രധാനം ചെയ്യുന്ന മന്ത്രമാണിത്. അതായത് മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രമെന്ന് സാരം.

ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108, 1008 ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇനി അതിന് സാധിച്ചില്ലെങ്കില്‍ കുറഞ്ഞത് ഒരാവൃത്തിയെങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാര്‍ പറയുന്നു.

maha-mrityunjaya-mantra2

മന്ത്രങ്ങളില്‍ വെച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളില്‍ ഒന്നായാണ് മഹാ മൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടുവാന്‍ ഈ മന്ത്രം സഹായിക്കുന്നു. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം.

ഈ ജന്മത്തില്‍ തനിക്കായി മറ്റിവെയ്ക്കപ്പെട്ട കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്ന് സ്വയം വേര്‍പെടേണ്ട സമയത്ത് മാത്രം തന്റെ ജീവന്റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണ് മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്.

maha-mrityunjaya-mantra1

പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാര്‍ക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. ദക്ഷാശാപഫലമായി രോഗിയായി തീര്‍ന്ന ചന്ദ്രദേവനെ മരണത്തില്‍ നിന്നും രക്ഷിക്കുന്നതിനായി മാര്‍ക്കണ്ഡേയ ഋഷി മഹാ മൃത്യുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് ഇത്തരത്തില്‍ ഈ മന്ത്രം കൂടുതല്‍ ജനങ്ങളിലേക്കെത്തി എന്ന് പറയപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News