Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 9:44 am

Menu

Published on May 2, 2015 at 2:01 pm

ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍പന; സ്‌നാപ്ഡീലിനെതിരെ കേസ്

maharashtra-fda-files-fir-against-snapdeal-ceo

മുംബൈ: ഓണ്‍ലൈന്‍ വഴി മരുന്ന്  വില്‍പന നടത്തിയതിന്   സ്‌നാപ്ഡീല്‍ഡോട്ട്‌കോമിനെതിരെ  കേസ്.കമ്പിയുടെ സി.ഇ.ഒ കുണാല്‍ ബാലിനെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മഹാരാഷ്ട്ര ഫൂഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) ആണ് ഉത്തരവിട്ടത്. ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള ചുമക്കുള്ള സിറപ്പും ഗുളികയുമാണ് സ്‌നാപ്ഡീല്‍ വില്‍പനക്ക് വെച്ചത്. ഇത്തരം മരുന്നുകള്‍ വില്‍പന നടത്താന്‍ ലൈസന്‍സ് ആവശ്യമാണ്. ഫാര്‍മസിസ്റ്റോ ഡോക്ടറോ അല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൂടെയോ കടകളിലൂടെയോ മരുന്നു വില്‍പനയ്ക്ക് നിരോധനമുണ്ട്. ഇത് ലംഘിച്ചാണ് സ്‌നാപ്ഡീല്‍ മരുന്നു വില്‍പന നടത്തിയത്.മരുന്നിന്റെ എല്ലാ വിശദാംശങ്ങളും ആവശ്യപ്പെട്ട് എഫ്.ഡി.എ കമ്മിഷണര്‍ ഹര്‍ഷ്ദീപ് കാംബ്‌ളേ സ്‌നാപ്ഡീലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പ് സ്‌നാപ്ഡീലിന്റെ ഓഫീസുകളില്‍ റെയ്്ഡ് നടത്തിയിരുന്നു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കടുത്ത കുറ്റകൃത്യമായതിനാല്‍ സ്‌നാപ്ഡീലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.അഞ്ച് വര്‍ഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും വിധിക്കാവുന്ന കുറ്റമാണിതെന്ന് എഫ്ഡിഎ അധികൃതര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News