Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2024 7:56 pm

Menu

Published on July 28, 2016 at 5:42 pm

മഹാശ്വേതാദേവി അന്തരിച്ചു

mahasweta-devi-eminent-writer-and-social-activist-dies

കൊല്‍ക്കത്ത:പ്രശസ്ഥ സാഹിത്യകാരിയും ജ്ഞാനപീഠം ജേതാവുമായ മഹാശ്വേതാദേവി (90 ) അന്തരിച്ചു.വ്യാഴാഴ്ച വൈകിട്ട് മുന്നരയോടെയാണ് അന്ത്യം. കൊല്‍ക്കത്തയിലെ ബെല്‍വ്യൂ ആശുപത്രിയില്‍ രണ്ടുമാസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. പദ്മ വിഭൂഷണ്‍, സാഹിത്യ അക്കാദമി അവാര്‍ഡ്, ജ്ഞാനപീഠ പുരസ്‌ക്കാരം,മാഗ്‌സസെ തുടങ്ങി ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട് മഹാശ്വേതാദേവി.

1926ല്‍ ബംഗ്ളാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ സാഹിത്യ പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ചു. ജുബന്‍ശ്വ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആണ് പിതാവ് . അമ്മ, ധരിത്രി ഘടക്കും അറിയപ്പെടുന്ന എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആയിരുന്നു. സ്കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടര്‍ന്നു പശ്ചിമബംഗാളിലേക്ക് കുടിയേറി. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദവും കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് അതെ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് പ്രശസ്ത നാടകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ ‘ഭട്ടാചാര്യയെ വിവാഹം കഴിച്ചു. പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ ആയ നാബുരന്‍ ‘ഭട്ടാചാര്യ മകനാണ്. 1959ല്‍ മഹാശ്വേതാദേവി വിവഹമോചിതയായി.1969 ല്‍ ബിജോയ്ഖര്‍ കലാലയത്തില്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. പ്രശസ്തമായ കൃതികളില്‍ പലതും പശ്ചിമബംഗാളിലെ ആദിവാസികള്‍, സ്ത്രീകള്‍, ദളിതര്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്.

ഹജാര്‍ ചുരാഷിര്‍മാ, അഗ്നി ഗര്‍ഭ, തിത്തുമിര്‍ എന്നിങ്ങനെപോകുന്നു കൃതികള്‍. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News