Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഹാത്മ ഗാന്ധിയുടെ ചെറുമകൻ രാജ്മോഹൻ ഗാന്ധി ആം ആദ്മി പാർട്ടിയിൽ അംഗത്വമെടുത്തു. ഗാന്ധിജിയുടെ മകനായ ദേവദാസ് ഗാന്ധിയുടെ മകനാണ് 78കാരനായ രാജ്‌മോഹന്‍ ഗാന്ധി.തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ ഏത് നിയോജക മണ്ഡലം വേണമെന്ന് പറഞ്ഞിട്ടില്ല.ആം ആദ്മി പാർട്ടി അഴിമതിക്കെതിരെയുള്ള പാർട്ടിയായതിനാലാണ് താൻ ഈ പാർട്ടിയെ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും രാജ്മോഹൻ ഗാന്ധി അറിയിച്ചു.മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കെതിരായി അമേത്തിയിൽ രാജ്മോഹൻ ഗാന്ധി മത്സരിച്ചിട്ടുണ്ടായിരുന്നു.
Leave a Reply