Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:00 am

Menu

Published on December 6, 2013 at 2:16 pm

മലാലക്ക് യു.എന്‍ മനുഷ്യാവകാശ പുരസ്കാരം

malala-awarded-2013-united-nations-human-rights-prize

ന്യൂയോര്‍ക്ക്:മലാല യൂസഫ്‌സായിക്ക് 2013ലെ യുഎന്‍ മനുഷ്യാവകാശ പുരസ്കാരം.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നല്‍കിയ സംഭാവനയ്ക്കാണ് പുരസ്‌കാരം.അഞ്ചുവര്‍ഷത്തിലൊരിക്കലാണ് പുരസ്‌കാരം നല്‍കുന്നത്.മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് യുഎന്‍ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയില്‍ പുരസ്‌കാരം നല്‍കും.മലാലയെ കൂടാതെ ഈ വര്‍ഷം അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിന് അര്‍ഹരായി.നേരത്തെ നെല്‍സണ്‍ മണ്ടേല,ജിമ്മി കാര്‍ട്ടര്‍ , ബേനസീര്‍ ഭൂട്ടോ,വിന്നി മണ്ടേല,ബാബാ ആംതേ,മാര്‍ട്ടിന്‍ ലൂതര്‍ കിങ് തുടങ്ങിയ നിരവധി പ്രശസ്തര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News