Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:16 pm

Menu

Published on August 1, 2018 at 12:39 pm

മലമ്പുഴ ഡാം തുറന്നു.. 4 വർഷത്തിനുശേഷമാണ് ഡാം തുറക്കുന്നത് !!

malampuzha-dam-opened

പാലക്കാട്: മലമ്പുഴ ഡാം തുറന്നു. 4 വർഷത്തിനുശേഷമാണ് ഡാം തുറക്കുന്നത്. 11.45 നു ഡാം തുറന്നു.4 ഷട്ടറുകളിൽ 2,3 ഷട്ടറുകൾ 3 സെന്റിമീറ്റർ ഉയരത്തിൽ ആണ് തുറന്നത്. ഡാമിന്റെ സംഭരണശേഷി 115.06 ആണ്. 114.86 ആയി ഉയർന്നതോടെയാണ് ഡാം തുറന്നത്.

4 വർഷത്തിനുശേഷമുള്ള ഡാം തുറക്കുന്ന കാഴ്ച കാണാൻ നാട്ടുകാർ എല്ലാം ഒത്തുകൂടി. പുഴയുടെ തീരത്തുള്ളവരോട് അതീവ ജാഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചു. ഡാം തുറന്ന് വിടുന്ന സമയത്ത് പുഴ മുറിച്ച് കടക്കുന്നതും തുണി അലക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക. ഡാം എന്ന് അടക്കും എന്നുള്ളതിന് ഇതുവരെ ആയും തീരുമാനമായിട്ടില്ല.

തെക്കൻ കേരളത്തിൽ ഇപ്പോഴും മഴ തുടരുകയാണ്. കടൽ പ്രക്ഷോഭത്തിന് സാധ്യത ഉള്ളതിനാൽ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News