Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടൻ മനോജ് കെ ജയനിൽ നിന്നും വിവാഹ മോചനം നേടിയ നടി ഉർവശി വീണ്ടും വിവാഹിതയായി.കുടുംബ സുഹൃത്തും സഹോദരന്‍ കമലിന്റെ അടുത്ത സുഹൃത്തുമായ ശിവനാണ് വരൻ.കൊല്ലം ജില്ലയിലെ പുനലൂരിലെ ഏരൂര്‍ സ്വദേശിയും ചെന്നൈയിലെ കെട്ടിട നിര്‍മ്മാണ മേഖലയിലെ ബിസിനസുകാരനുമാണിയാൾ. ഇരുവീട്ടുകാരുടെയും ആശിര്‍വാദത്തോടെ അടുത്ത സുഹൃത്തുക്കളുടേയും വേണ്ടപ്പെട്ടവരുടേയും സാന്നിദ്ധ്യത്തില്‍ റജിസ്‌റ്റര്‍ വിവാഹം നടത്തുകയായിരുന്നു.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉർവശി തൻറെ വിവാഹ വാർത്ത വെളിപ്പെടുത്തിയത്.2008 ലാണ് ഉർവശി മനോജ് കെ ജയനിൽ നിന്നും വിവാഹ മോചനം നേടിയത്.ഇവരുടെ മകൾ കുഞ്ഞാറ്റ മനോജ് കെ ജയനൊപ്പമാണ് കഴിയുന്നത്.അതിന് ശേഷം ഉര്‍വ്വശി ഒറ്റയ്‌ക്ക് താമസിച്ചു വരികയായിരുന്നു.മനോജ് കെ ജയന് രണ്ടാം വിവാഹത്തിൽ ഒരു മകൻ കൂടിയുണ്ട്.
Leave a Reply