Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 9:46 pm

Menu

Published on February 3, 2014 at 10:06 am

നടി ആന്‍ അഗസ്റ്റിനും ജോമോനും വിവാഹിതരായി

malayalam-film-actress-ann-augustine-marriage-with-jomon-t-john

മലയാള സിനിമയിലെ യുവ നടി  ആന്‍ അഗസ്റ്റിനും ക്യാമറാമാന്‍ ജോമോന്‍ ടി.ജോണും വിവാഹിതരായി.ചേര്‍ത്തല മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ ഞായറാഴ്ചയായിരുന്നു വിവാഹം.ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ ജോമോനൊപ്പം പഠിച്ച സുഹൃത്തുക്കളായ അഞ്ച് വൈദികരാണ് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്. മിന്നുകെട്ടിനു ശേഷം പള്ളി പാരിഷ് ഹാളില്‍ വിരുന്ന് ഒരുക്കിയിരുന്നു.വധൂവരന്‍മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചലച്ചിത്രമേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായി ഫെബ്രുവരി മൂന്നിന് ജോമോന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ വിവാഹ വിരുന്നൊരുക്കിയിട്ടുണ്ട്.വി.കെ.പ്രകാശ് സംവിധാനം ചെയ് പോപ്പിന്‍സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം തീരുമാനിക്കുകയായിരുന്നു.രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിൻറെ  ക്യാമറാമാനായ ഷൈജു കാലിദിൻറെ അസിസ്റ്റന്റായാണ് ജോമോന്‍ കരിയര്‍ ആരംഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ യിലൂടെയാണ് ആന്‍ സിനിമയിലെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News