Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 6:53 pm

Menu

Published on May 30, 2013 at 12:31 pm

മലയാളി നടി ലീന മറിയയുടെ കാറുകള്‍ മോഷ്ടിച്ചതാണെന്ന് പോലിസ് സംശയിക്കുന്നു

malayalam-film-actress-leena-pol-in-police-custody

വഞ്ചനാകേസില്‍ അറസ്റ്റിലായ മലയാളി നടി ലീന മറിയയുടെ കാറുകള്‍ മോഷ്ടിച്ചതാണെന്ന് പോലിസ് സംശയിക്കുന്നു. കാറുകളുടെ നമ്പറുകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതുകൊണ്ടാണ് ലീനയും സുഹൃത്തും ഉപയോഗിച്ചിരുന്ന ആഡംബരകാറുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് സംശയിക്കുന്നത്.

ചെന്നൈ ബാങ്കില്‍ നിന്നും ഇരുവരും ചേര്ന്ന് വ്യാജരേഖ നല്‍കി വന്‍തുക വായ്പയെടുത്ത് വഞ്ചിച്ച കേസിലാണ് ലീന മറിയയെ പോലിസ് അറ്റസ്റ്റ് ചെയ്തത്.

ദില്ലിയിലെ ഫാംഹൗസില്‍ ലീനയും സുഹൃത്തായ ബാലാജിയും ഒളിച്ചുതാമസിച്ചുവരികയായിരുന്നു .അറസ്റ്റിനിടെ ലീനയുടെ സുഹൃത്ത് ബാലാജി ഓടിരക്ഷപ്പെട്ടു.ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി.

ലീന മരിയ പോള്‍ മദ്രാസ് കഫെ, കോബ്ര, റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് .

Loading...

Leave a Reply

Your email address will not be published.

More News