Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:48 am

Menu

Published on May 23, 2013 at 2:13 pm

മലയാളം ഇനി ശ്രേഷ്ഠഭാഷ

malayalam-got-sreshta-bhasha-padavi

ന്യൂഡല്‍ഹി:  ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി മലയാളം. 2004ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതത്തിനും 2008ല്‍ കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നു.

മലയാള ഭാഷയുടെ 1500 വര്‍ഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി കഴിഞ്ഞ ഡിസംബറിലാണ് ശ്രേഷ്ഠഭാഷാ പദവി മലയാളത്തിനും നല്‍കാമെന്ന ശുപാര്‍ശ സാംസ്‌കാരികമന്ത്രാലയത്തിന് നല്‍കിയത്.

മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടുന്നതോടെ, കേന്ദ്രസഹായമായി നൂറുകോടി രൂപ വരെ ലഭിക്കും. ഇതിനുപുറമെ യു.ജി.സി ഭാഷാപഠനത്തിനായി പ്രത്യേക കേന്ദ്രം രൂപവത്കരിക്കുകയും ചെയ്യും.

ശ്രേഷ്ഠപദവി നല്‍കാനായി രണ്ടായിരം വര്‍ഷത്തെ കാലപ്പഴക്കം മലയാളത്തിനില്ലെന്നുള്ള കാരണത്തെത്തുടര്‍ന്ന് ആദ്യം ആവശ്യം നിരസിച്ചെങ്കിലും ഡിസംബറില്‍ ചേര്‍ന്ന ഉപസമിതി യോഗം വിഷയം വീണ്ടും പരിഗണിച്ചു. ഈ യോഗത്തില്‍ മലയാളത്തിന് രണ്ടായിരത്തിലേറെ വര്‍ഷത്തെ കാലപ്പഴക്കമുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കാന്‍ കേരളത്തിനു കഴിഞ്ഞു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ സമിതി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News