Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:21 am

Menu

Published on October 17, 2013 at 3:25 pm

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

malayalam-must-for-kerala-government-jobs

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് മലയാള ഭാഷ പരിജ്ഞാനം നിര്‍ബന്ധമാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പത്താം ക്ലാസ് വരെയോ പ്ലസ് ടു വരെയോ മലയാളം പഠിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ തത്തുല്യ പരീക്ഷ പാസാവണമെന്നാണ് ചട്ടം. പത്ത് വര്‍ഷത്തിനുള്ളില്‍ ഈ പരീക്ഷ പാസാവണമെന്ന ചട്ടം തുടരും. ഭാഷാന്യൂനപക്ഷങ്ങള്‍ക്കുള്ള ഇളവ് തുടരും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനങ്ങള്‍ക്കുള്ള പൊതുപ്രായ പരിധി 41 വയസ്സാക്കി ഉയര്‍ത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്കുള്ള പൊതുപ്രായപരിധി 41 വയസ്സില്‍ നിന്നും 44 വയസ്സാക്കി ഉയര്‍ത്തി. എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്കുള്ള പ്രായപരിധി 43ല്‍ നിന്ന് 45 വയസ്സായും ഉയര്‍ത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News