Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:48 am

Menu

Published on February 26, 2015 at 11:15 am

സീരിയൽ നടൻ ശരത്കുമാർ വാഹനാപകടത്തില്‍ മരിച്ചു

malayalam-serial-actor-sarath-kumar-died-in-accident

തിരുവനന്തപുരം: സീരിയൽ നടൻ  വാഹനാപകടത്തില്‍ മരിച്ചു.പാരിപ്പള്ളി കിഴക്കനേലയിൽ ശശി മന്ദിരത്തിൽ ശരത്കുമാർ (23)ആണ് മരിച്ചത്. രാവിലെ ഏഴുമണിക്ക് കൊട്ടിയം മൈലക്കാടായിരുന്നു അപകടം. ശരത് സഞ്ചരിച്ച ബൈക്ക് മൈലക്കാട് വളവില്‍ നിയന്ത്രണം തെറ്റി ടിപ്പറിനടിയിലാവുകയായിരുന്നു. ടിപ്പര്‍ ഡ്രൈവർ ശരത്തിനെ  ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു . രാവിലെ ആറുമണിക്ക് സീരിയല്‍ ചിത്രീകരണത്തിനായി കൊല്ലത്തേയ്ക്കു പോവുയായിരുന്നു ശരത്.രാജസേനന്റെ കൃഷ്ണകൃപാസാഗരത്തിലൂടെയാണ് ശരത് അഭിനയരംഗത്തെത്തിയത്.ഏഷ്യാനെറ്റിലെ ‘ഓട്ടോഗ്രാഫ്’ എന്ന സീരിയലാണ് ശരതിനെ പ്രേക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്ന രണ്ട് സീരിയലുകളിലും  പ്രധാനകഥാപാത്രത്തെ ശരത്ത് അവതരിപ്പിക്കുന്നുണ്ട്.  ശശികുമാർ-തങ്കച്ചി ദമ്പതികളുടെ മൂത്ത മകനാണ് ശരത്കുമാർ. അനുജൻ:ശ്രീകുമാർ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News