Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:47 pm

Menu

Published on March 15, 2014 at 2:34 pm

സ്വന്തം സിം കാര്‍ഡ് വീണു കിട്ടിയ മൊബൈൽ ഫോണിൽ ഇട്ടു ; സൗദി അറേബ്യയിൽ മലയാളി അറസ്റ്റിൽ

malayalee-arrested-in-saudi-arabia

കളഞ്ഞു കിട്ടിയ മൊബൈൽ ഫോണിൽ സ്വന്തം സിം കാർഡ് ഇട്ട മലയാളി സൗദി അറേബ്യയിൽ അറസ്റ്റിലായി.കാർ ഡ്രൈവറായ കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടില്‍ യൂനുസ് മകന്‍ അബ്ദുല്‍ റഷീദ് (42) ആണ്‌ അറസ്റ്റിലായത്. ഇയാളുടെ കാറിൽ സ്ഥിരം സഞ്ചരിച്ചിരുന്ന വിദ്യാർഥിനികൾ തങ്ങൾക്ക് കളഞ്ഞു കിട്ടിയതാണെന്ന് പറഞ്ഞ് വിൽക്കാനായി ഒരു മൊബൈൽ ഫോണ്‍ റഷീദിൻറെ കയ്യിൽ കൊടുത്തു. ഫോണ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനായി റഷീദ് തൻറെ സിം കാർഡ് ആ ഫോണിൽ ഇട്ടപ്പോൾ ഫോണ പ്രവർത്തിച്ചു.അതോടെ അതിൽ നിന്നുള്ള സിഗ്നലുകളെ പിന്തുടർന്ന് പോലീസെത്തി റഷീദിനെ അറസ്റ്റ് ചെയ്തു.ഫോണിന്റെ യഥാർത്ഥ ഉടമസ്ഥൻ നേരത്തെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് റഷീദിന്റെ കയ്യിലുള്ള ഫോണ്‍ പ്രവർത്തിച്ചത്.

Loading...

Comments are closed.

More News