Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 5:24 pm

Menu

Published on April 23, 2014 at 1:37 pm

കൊലപാതക കേസിൽ ദുബായിൽ മലയാളി യുവാവ് അറസ്റ്റിൽ

malayali-arrested-for-murder-case-in-dubai

ദുബായ്: ദുബായിൽ കൊലപാതക കേസിൽ മലയാളി യുവാവ് അറസ്റ്റിലായി.തിരുവനന്തപുരം സ്വദേശിയായ ശാന്തി ശ്യാം കൃഷ്ണന്‍ നായരാണ്‌ അറസ്റ്റിലായത്.തൻറെ സഹപ്രവർത്തകനായ മുഹമദ് റിസ്വാനുള്‍ ഹഖ് എന്ന മധ്യപ്രദേശ് സ്വദേശിയെ കൊന്നതിനാണ് ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഇരുവരും ഒരു എയര്‍കണ്ടിഷന്‍ കമ്പനിയിലെ ജീവനക്കാരാണ്.സംഭവം നടന്ന ദിവസം രണ്ടുപേരും കൂടി വഴക്ക് കൂടിയപ്പോൾ കൂടെയുള്ളവർ പിടിച്ചു മാറ്റുകയായിരുന്നു.പിന്നീട് ഇവർ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് പോയ മുഹമ്മദിനെ ശ്യാം പുറകിൽ നിന്ന് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസിന് സംശയമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News