Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.കൊച്ചി മട്ടാഞ്ചേരി സ്വദേശി ഫാറൂഖാണ് മരിച്ച മലയാളി..മറ്റൊരു മലയാളിക്ക് പരിക്കേറ്റിട്ടുണ്ട്.സൗദിയിലെ യെമൻ അതിർത്തി പ്രദേശമായ ജിസാനിലാണ്.യെമനിലെ ഹൂതി വിമതരാണ് ആക്രമണം നടത്തിയത്. അതിര്‍ത്തിയില്‍ സൈന്യത്തിന് നേരെ ഹൂതി വിമതര്‍ നിരന്തരമായ ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ച സൗദി സഖ്യസേന യമനില്‍ നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഫാറൂഖിനെ കൂടാതെ മൂന്നു ബംഗ്ലാദേശ് സ്വദേശികളും മരിച്ചതായാണ് വിവരം.കഴിഞ്ഞ ഇരുപത് വര്‍ഷമായി ജീസാനില്‍ എ.സി ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു മരിച്ച ഫറൂഖ്.
Leave a Reply