Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:53 am

Menu

Published on February 6, 2016 at 10:30 am

നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു…!!!

malaysian-police-caught-nayanthara

രാശിയ്ക്ക് വേണ്ടിയും സ്‌റ്റൈലിന് വേണ്ടിയുമൊക്കെ സിനിമാ താരങ്ങൾ പേര് മാറ്റുന്നത് സ്വാഭാവികമാണ്. എന്നാലിതാ മാറ്റിയ പേര് കൊണ്ട് ഇപ്പോൾ പണി കിട്ടിയിരിക്കുകയാണ് തെന്നിന്ത്യൻ താരം നയൻതാരയ്ക്ക്. പാസ്‌പോർട്ടിലെ പേരിൽ കണ്ടെത്തിയ വ്യത്യാസത്തെ തുടർന്ന് നയൻതാരയെ മലേഷ്യൻ വിമാനത്താവളത്തിൽ മണിക്കൂറികളോളമാണ് തടഞ്ഞുവച്ചത് എന്നാണ് അറിയുന്നത്.

ഡയാന മറിയം കുര്യാൻ എന്ന നടി മനസ്സിനക്കരെ എന്ന ചിത്രത്തിന് ശേഷമാണ് നയൻതാര എന്ന പേര് സ്വീകരിച്ചത്. പിന്നീട് ഹിന്ദു മതം സ്വീകരിച്ചതോടെ ആ പേര് ഔദ്യോഗികമായി സ്ഥിരപ്പെടുത്തുകയും ചെയ്യുകയായിരുന്നു.നയന്‍താര എന്നാണ് പാസ്‌പോര്‍ട്ടില്‍ പേരുണ്ടായിരുന്നത്. ഇത് അധികൃതരെ കുഴപ്പിച്ചു. തുടർന്ന് മണിക്കൂറുകളോളം നടിയെ എയർപോർട്ടിൽ തടഞ്ഞുവച്ചു.

വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ നയന്‍താരയെ വിമാനത്താളത്തില്‍ തടഞ്ഞുവച്ചുവത്രെ. മണിക്കൂറുകളോളം നിന്ന ശേഷമാണ് പ്രശ്‌നം തീർത്ത് താരത്തെ പുറത്തുവിട്ടത്

Loading...

Comments are closed.

More News