Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അർദ്ധനഗ്ന ശരീരം ത്രിവര്‍ണ്ണ പതാക കൊണ്ട് മറച്ച് സിനിമയക്കായി പോസ് ചെയ്ത് നടി മല്ലിക ഷെരാവത്ത് വീണ്ടും വിവാദത്തിലേക്ക്.മല്ലികയുടെ ഡര്‍ട്ടി പൊളിറ്റിക്‌സ് എന്ന ചിത്രത്തിന്റെ പോസ്‌റ്ററാണ് പുതിയ വിവാദമായിരിക്കുന്നത്. ദേശീയ പതാകയോടും കോണ്‍ഗ്രസ് പതാകയോടും സാമ്യമുള്ള മൂവര്‍ണ്ണ കൊടി പുതച്ച് സര്‍ക്കാര്‍ ഔദ്യോഗിക വാഹനത്തിന് മുകളില്‍ മല്ലിക ഇരിക്കുന്ന ചിത്രമാണ് വിവാദമായിരിക്കുന്നത്.രാജസ്ഥാന്‍ നിയമസഭയാണ് പോസ്‌റ്ററിന്റെ പശ്ചാത്തലത്തില്‍ കാണിച്ചിരിക്കുന്നത്. കയ്യില്‍ ഒരു സി.ഡിയും കൊണ്ടാണ് മല്ലിക കാറിന് മുകളില്‍ ഇരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് വലിയ തോതിലുള്ള എതിര്‍പ്പുകളാണ് ഈ പോസ്‌റ്ററിനെതിരെ ഉയര്‍ന്നിരിക്കുന്നത്. കെ.സി ബൊക്കാഡിയ സംവിധാനം ചെയ്‌തിരിക്കുന്ന ഡര്‍ട്ടി പൊളിറ്റിക്‌സില്‍ ജാക്കി ഷ്‌റോഫ്, അനുപം ഖേര്‍, ഓംപുരി, അതുല്‍കുല്‍ക്കര്‍ണി തുടങ്ങിയ മുന്‍നിര ബോളിവുഡ് താരങ്ങള്‍ അഭിനയിക്കുന്നു.
Leave a Reply