Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 4:06 pm

Menu

Published on December 14, 2015 at 10:33 am

ആദ്യം വാര്‍ത്ത, പിന്നെ സത്യം… മാധ്യമങ്ങളെ വിമര്‍ശിച്ച് മമ്മൂട്ടിയും രംഗത്ത്

mammootty-ak-antony-journalism

കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിടുന്ന ഒരു കാലമാണിത്. ബിജു രാധാകൃഷ്ണന്റെ സിഡി യാത്രയെ ‘ലൈവ്’ ആയി പിന്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.മാധ്യമങ്ങളെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്, ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയും മാധ്യമങ്ങളെ വിമർശിച്ച് രംഗത്ത്…

ഇന്നത്തെ കാലത്ത് പത്രഫോട്ടാഗ്രര്‍മാരുടെ ശൈലി റിപ്പോര്‍ട്ടിങ്ങിലേയ്ക്കും കടന്നു വന്നിരിയ്ക്കുന്നു എന്നാണ് മമ്മൂട്ടിയുടെ നിരീക്ഷണം.പത്രഫോട്ടോഗ്രാഫര്‍മാര്‍ ആദ്യം ക്ലിക്ക് ചെയ്യും, പിന്നെയാണ് ഫോക്കസ് ചെയ്യുക. അവരുടെ മുന്നിലെ സംഭവം പകര്‍ത്തുക എന്നതാണ് അവരുടെ ആദ്യത്തെ ലക്ഷ്യം.

ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ എടുക്കുന്നത് പോലെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് മമ്മൂട്ടിയുടെ പരാതി.വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ ഇപ്പോള്‍ സംഭവിയ്ക്കുന്നത് ഇതാണത്രെ- ആദ്യം റിപ്പോര്‍ട്ടിംഗ് , പിന്നെ സത്യം.കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ സംവാദങ്ങള്‍ ഉണ്ടാകുന്നില്ല എന്ന അഭിപ്രായവും മമ്മൂട്ടിയ്ക്കുണ്ട്. വിവാദങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്ന ആക്ഷേപവും.

വിലയിരുത്തല്‍ ഇപ്പോള്‍ അഭിപ്രായങ്ങളെ കുറിച്ചല്ല, അഭിപ്രായം പറയുന്ന ആളെക്കുറിച്ചാണ് വിലയിരുത്തലുകള്‍ നടക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News