Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:50 am

Menu

Published on January 18, 2017 at 11:56 am

ഒരു കാലത്ത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഡ്യൂപ്പ്; ഇന്ന് ഭാര്യയോടൊപ്പം തെരുവില്‍

mammootty-mohanlal-dupe-a-beggar-now

മലയാള നടന്‍മാരുടെ സാഹസിക രംഗങ്ങള്‍ സിനിമയില്‍ കണ്ട് ഊറ്റം കൊള്ളുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ ഇത്തരം സാഹസിക പ്രകടനങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ മുഖങ്ങളെ പറ്റി ആരെങ്കലും ആലോചിക്കാറുണ്ടോ. അത്തരത്തിലുള്ള ഒരു അനുഭവമാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ ചന്ദ്രബോസിന്റേയും.

മോഹന്‍ലാലും മമ്മൂട്ടിയും ഇന്നും നിത്യ വസന്തമായി സിനിമകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ വളര്‍ച്ചയുടെ നാളുകളില്‍ അവര്‍ക്ക് ഡ്യൂപ്പായി എത്തിയവരില്‍ ഒരാളായിരുന്നു ചന്ദ്രബോസും. ദൗത്യം സിനിമയില്‍ കാട്ടിലൂടെ സാഹസികമായി ബൈക്കോടിക്കുന്ന മോഹന്‍ലാലിന്റെയും കാര്‍ണിവെല്‍ എന്ന ചിത്രത്തില്‍ മരണക്കിണറില്‍ ബൈക്കുമായി അഭ്യാസപ്രകടനം നടത്തുന്ന മമ്മൂട്ടിയുടെയും ഡ്യൂപ്പായി എത്തിയത് ഇദ്ദേഹമായിരുന്നു. ഈ  പ്രകടനങ്ങള്‍ കണ്ട് കയ്യടിച്ച മലയാളികള്‍ക്കറിയാമോ ചന്ദ്രബോസിന്റെ ഇന്നത്തെ അവസ്ഥ.

സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി ഡ്യൂപ്പായി ബൈക്കില്‍ സാഹസിക പ്രകടനം നടത്തിയ വ്യക്തി ഇന്ന് ഒരു നേരത്തെ വിശപ്പടക്കാന്‍ ഭിക്ഷാടനം നടത്തുകയാണ്. ഈ ചിത്രങ്ങള്‍ക്കു പിന്നാലെ ആക്ഷന്‍ സിനിമകളുടെ അഭിവാജ്യ ഘടകമായി മാറിയ ചന്ദ്രബോസ് ശരീരം മുഴുവന്‍ പൊള്ളലേറ്റ് ഇരുന്ന് നിരങ്ങുന്ന ഭാര്യയ്‌ക്കൊപ്പം തെരുവിലാണ്.

അന്ന് സ്വന്തമായി ജാവ ബൈക്കുണ്ടായിരുന്ന ചന്ദ്രബോസ് ബൈക്ക് അഭ്യാസപ്രകടനങ്ങളില്‍ സമര്‍ത്ഥനുമായിരുന്നു. ഇതാണ് സിനിമയിലേക്ക് വഴിതുറന്നത്. 1970ല്‍ ലോട്ടറി ടിക്കറ്റ് എന്ന സിനിമയിലൂടെ അടൂര്‍ ഭാസിക്ക് ഡ്യൂപ്പായാണ് അദ്ദേഹം സിനിമയിലെത്തുന്നത്.

ദൗത്യത്തിലേയും കാര്‍ണിവെല്ലിലേയും പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് കൈ നിറയെ ചിത്രങ്ങള്‍ ഇദ്ദേഹത്തെ തേടിവന്നു. ബൈക്കുകളിലെ അഭ്യാസ പ്രകടനമല്ലാതെ പ്രത്യേകതരം ശബ്ദമുണ്ടാക്കി കാക്കകളെകൂട്ടമായി ആകര്‍ഷിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ജാവബൈക്കില്‍ രാജ്യം ചുറ്റിയിരുന്ന ചന്ദ്രബോസ് ഇത്തരമൊരു യാത്രയില്‍ മഹാരാഷ്ട്രയില്‍ വെച്ചു പരിചയപ്പെട്ട ലക്ഷ്മിയെ വിവാഹം ചെയ്യുകയായിരുന്നു. ടെക്നോളജി വളര്‍ന്നതോടെ സിനിമയില്‍ ഡ്യൂപ്പുകളുടെ പ്രസ്‌കതി കുറഞ്ഞത് ചന്ദ്രബോസിനെയും ബാധിച്ചു.

ഇതിനിടെയാണ് ബംദളൂരുവില്‍ വെച്ച് ഭാര്യ ലക്ഷ്മിക്ക് പൊള്ളലേല്‍ക്കുന്നത്. ഇതിനു ശേഷം കാക്കകളെ ആകര്‍ഷിക്കുന്ന കഴിവുകൊണ്ട് അതിനുശേഷം കുറച്ചു നാള്‍ പിടിച്ചുനിന്നെങ്കിലും അതേ പ്രകടനത്തിനായി ഒരിക്കല്‍ സുഹൃത്തുമായി ബൈക്കില്‍ പോകുമ്പോള്‍ മുളങ്കുന്നത്ത്കാവില്‍വെച്ച് ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു.

ഇന്ന് ചാലക്കുടിയിലെ തെരുവുകളില്‍ സ്ട്രക്ച്ചറുപയോഗിച്ച് നടന്ന് ഭിക്ഷയാചിച്ച് ഭാര്യയോടൊപ്പം കടത്തിണ്ണയിയില്‍ അന്തിയുറങ്ങുകയാണ് സൂപ്പര്‍താരങ്ങളുടെ ഡ്യൂപ്പ്. നേരത്തേയും ഇദ്ദേഹത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതൊന്നും വരുമാനത്തിന്റെ പേരിലടക്കം സമരം ചെയ്യുന്ന ഒരു സിനിമാ സംഘടനകളും കാണുന്നില്ലെന്ന സത്യം ബാക്കിനില്‍ക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News