Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 3:08 pm

Menu

Published on April 3, 2014 at 1:22 pm

താര പരിവേഷങ്ങളില്ലാതെ വിശുദ്ധ ഉംറ നിര്‍വഹിച്ച ആത്മീയനിര്‍വൃതിയില്‍ മമ്മൂട്ടി

mammootty-performs-umrah

മലയാളത്തിലെ സൂപ്പര്‍താരം മമ്മൂട്ടി പുണ്യഭൂമിയില്‍ എത്തി  ഉംറ നിര്‍വഹിച്ചു. താനിതുവരെ ധരിക്കാത്ത വിശുദ്ധ ഇഹ്റാം വസ്ത്രം അണിഞ്ഞപ്പോഴുള്ള അനുഭൂതിയിലായിരുന്നു മമ്മൂട്ടി. ഭാര്യസുല്‍ഫത്തും ഒപ്പമുണ്ടായിരുന്നു.വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയും ഭാര്യയും യു.എ. ഇ.യിലെ സാമൂഹികപ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദര്‍ തെരുവത്തും ഈ തീര്‍ഥാടനത്തില്‍ സഹയാത്രികരായി മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.മുമ്പേ താന്‍ ഈ വിശുദ്ധകേന്ദ്രങ്ങളില്‍ വരേണ്ടതായിരുന്നുവെന്നും അതിന് ഇപ്പോള്‍ മാത്രമാണ് ഭാഗ്യം സിദ്ധിച്ചതെന്നും ഏതായാലും ഇനിയും ഇവിടേയ്ക്ക് വരുമെന്നും മമ്മൂട്ടി തന്നെ കണ്ടു ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തോട് പറഞ്ഞു.  ചൊവ്വാഴ്ച മഗരിബ് നിസ്‌കാരാനന്തരം ആയിരുന്നു ഉംറ അനുഷ്ഠാനം.എന്നാല്‍ ആരാധകരുടെ ബഹളം അവിടെയും ഉണ്ടായി .താരത്തിനെ കണ്ട് ചുറ്റും കൂടിയവര്‍ ഫോട്ടോ എടുക്കാനൊരുങ്ങിയത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. കാഴ്ചക്കാരുടെ എണ്ണം പെരുകിയതോടെ ഹറമിലെ സൗദി പോലീസും സുരക്ഷയുമായി രംഗത്തെത്തി. ആദ്യമായാണ് മമ്മൂട്ടി വിശുദ്ധ ഭൂമിയില്‍ എത്തുന്നത്. തീര്‍ഥാടനം രഹസ്യമാക്കി വച്ചിരുന്നെങ്കിലും നാട്ടില്‍ നിന്നും സൗദിയില്‍ നിന്നും ഉംറക്ക് എത്തിയ മലയാളികളടക്കമുള്ള തീര്‍ഥാടകര്‍ താരത്തെ തിരിച്ചറിഞ്ഞു.മക്കയില്‍ ഹറം വളപ്പിനോട് ചേര്‍ന്നുള്ള ദാറുല്‍ തൗഹീദ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിലായിരുന്നു മമ്മൂട്ടിയുടെ താമസം.ബുധനാഴ്ച കാലത്ത് മദീനയിലേക്ക് തിരിച്ച മമ്മൂട്ടിയും സംഘവും പ്രവാചകന്റെ ഹറം ഷരീഫും റൌളയും സിയാറത്ത് ചെയ്തു. ബുധനാഴ്ച തന്നെ അബുദാബിയിലേക്ക് മടങ്ങി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News