Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:33 am

Menu

Published on October 23, 2013 at 3:48 pm

മഞ്‌ജുവാര്യരുടെ കൂടെ മമ്മൂട്ടി അഭിനയിക്കില്ല

mammootty-refuses-to-act-with-manju-warrier

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും ചില യുവനായകന്‍മാരും മഞ്ജുവാര്യരെ തങ്ങളുടെ നായികയാക്കാന്‍ മല്‍സരിക്കുമ്പോള്‍ മഞ്‌ജു തൻറെ ചിത്രത്തില്‍ അഭിനയിക്കുന്നതിനോട്‌ മമ്മൂട്ടിക്ക്‌ താല്‍പര്യമില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.ദൈവത്തിൻറെ സ്വന്തം ക്ലീറ്റസില്‍ മഞ്‌ജുവിനെ മമ്മൂട്ടിയുടെ നായികയാക്കാനായിരുന്നു സംവിധായകന്‍ താല്‍പര്യപ്പെട്ടിരുന്നത്‌. എന്നാല്‍, മമ്മൂട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ മഞ്‌ജുവിന്‌ സിനിമ നഷ്‌ടമാവുകയായിരുന്നുവെന്നാണ്‌ സിനിമാവൃത്തങ്ങളില്‍ നിന്ന്‌ അറിയാന്‍ സാധിക്കുന്നത്‌.ദിലീപുമായുളള അടുപ്പം മൂലമാണ്‌ മമ്മൂക്ക മഞ്‌ജുവിനെ പരിഗണിക്കാത്തതെന്നാണ്‌ സംസാരം. എന്നാല്‍, പുതുമുഖ നായികമാര്‍ക്ക്‌ അവസരം നല്‍കാനാണ്‌ തനിക്കിഷ്‌ടമെന്നാണ്‌ അദ്ദേഹം പരസ്യമായി പറയുന്നത്‌.
മോഹന്‍ലാല്‍ മഞ്ജുവിനെ നായികയാക്കി പുതിയ സിനിമ ചെയ്യുന്ന വാര്‍ത്ത വന്നതോടെയാണ് മമ്മൂട്ടി ഫാന്‍സുകാര്‍ അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ പുതുമുഖ നായികമാര്‍ വരട്ടെ എന്ന നിലപാടിലാണ് മമ്മൂട്ടി.

Loading...

Leave a Reply

Your email address will not be published.

More News