Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 8:57 pm

Menu

Published on December 17, 2015 at 9:58 am

മമ്മൂട്ടിയെ കാണുമ്പോൾ ആസിഫ് എന്തിനാണിങ്ങനെ പേടിക്കുന്നത്….?!

mammootty-s-name-alone-gets-asif-ali-freak-out

മമ്മൂട്ടിയുമായി ആസിഫ് അലിയ്ക്ക് നല്ലരു സൗഹൃദമുണ്ട്.തന്റെ ആദ്യ ചിത്രമായ ഋതു മുതല്‍ തുടങ്ങിയതാണ് ആ ബന്ധം. പക്ഷെ ഇപ്പോഴും മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടെന്‍ഷനാണെന്നാണ് ആസിഫ് അലി പറയുന്നത്. ആസിഫ് ആദ്യമായി നിര്‍മിച്ച കൊഹിനൂറിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ കാത്തു നില്‍ക്കുന്ന ആസിഫിനോട് ഒരു സുഹൃത്ത് അടുത്ത് വന്ന് പറഞ്ഞത്രെ ‘ലേബര്‍ റൂമിന് പുറത്താണ് നീ ഇതിന് മുമ്പ് ഇത്ര ടെന്‍ഷനായി നിന്നത് ‘ എന്ന്. ‘എനിക്കറിയില്ല അളിയാ, മമ്മൂക്ക വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ വല്ലാത്ത ടെന്‍ഷന്‍’ എന്നായിരുന്നു അതിന് ആസിഫിന്റെ മറുപടി.

ആസിഫ് മമ്മൂട്ടിയെ ആദ്യമായി നേരിട്ട് കാണുന്നത് ഋതുവിന്റെ റിലീസിങ് സമയത്താണ്. ഏതൊരു മമ്മൂട്ടി ആരാധകനെയും പോലെ അദ്ദേഹത്തോട് ഒരു അടുപ്പം സൂക്ഷിക്കാന്‍ ആസിഫ് ശ്രദ്ധിച്ചു.
ജവാന്‍ ഓഫ് വെള്ളിമലയുടെ ഷൂട്ടിങ് സമയത്താണ് വിവാഹത്തെ പറ്റി മമ്മൂട്ടി ആസിഫിന് ഉപദേശം നല്‍കിയതത്രെ. വിവാഹ ജീവിതത്തിന്റെ പ്രാധാന്യത്തെ പറ്റിയും മറ്റുമെല്ലാം പറഞ്ഞുകൊടുത്തു. ഒരു കുടുംബം പോലൊണ് മമ്മൂട്ടി അന്ന് സംസാരിച്ചത്. ആ ഉപദേശങ്ങളെല്ലാം നിധിപോലെയാണ് മനസ്സില്‍ സൂക്ഷിക്കുന്നതെന്നും ആസിഫ് പറയുന്നു.

എന്നാലും പേടിയാണ് ഒരു സുഹൃത്തിനെ പോലെ, ജ്യേഷ്ഠനെ പോലെ മമ്മൂട്ടി സംസാരിച്ചാലും, മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടെന്‍ഷനാണെന്ന് ആസിഫ് പറഞ്ഞു.

Loading...

Comments are closed.

More News