Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:31 am

Menu

Published on July 31, 2013 at 10:05 am

പാകിസ്ഥാന്റെ പ്രസിഡന്‍റായി മാംനൂന്‍ ഹുസൈനെ തിരഞ്ഞെടുത്തു

mamnoon-hussain-becomes-12th-president-of-pakistan

ഇസ്‌ലാമാബാദ് : പാകിസ്താന്‍ മുസ്‌ലിം ലീഗ് നേതാവ് മാംനൂന്‍ ഹുസൈന്‍ പാക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ആഗ്ര സ്വദേശിയാണ് ഹുസൈന്‍ , വിഭജനത്തിനുശേഷം കുടുംബം കറാച്ചിയിലേക്ക് കുടിയേറിയതായിരുന്നു .രാജ്യത്തിന്റെ 12 ാമത്തെ പ്രസിഡന്റാണ് മാനൂന്‍ ഹുസൈന്‍. .378​-73 ആയിരുന്നു വോട്ടുനില.ബിസിനസുകാരനായിരുന്ന മാംനൂന്‍ മുസ്‌ലിം ലീഗിലൂടെ 1969 ലാണ് രാഷ്ട്രീയത്തില്‍  പ്രവേശിച്ചത്. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിശ്വസ്തനായ അദ്ദേഹം 1999 ല്‍ സിന്ധ് പ്രവിശ്യാ ഗവര്‍ണറായിരുന്നു. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹരീക് ഇ ഇന്‍സാഫിന്റെ സ്ഥാനാര്‍ഥി ജസ്റ്റിസ് വാജിഹുദ്ദീന്‍ അഹമ്മദ് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പി.എം.എൽ(എൻ)ന്  ദേശീയ അസംബ്ലിയിലും പ്രവിശ്യ അസംബ്ലിയിലും ഭൂരിപക്ഷമുള്ളതിനാല്‍ ഭീഷണിയൊന്നുമുണ്ടായിരുന്നില്ല.

Loading...

Leave a Reply

Your email address will not be published.

More News