Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 6:54 am

Menu

Published on July 27, 2013 at 10:59 am

സോളാര്‍ വിവാദം : ബിജു മൊഴി നൽകിയാൽ മമ്മൂട്ടിയെ ചോദ്യം ചെയ്യും

mamooty-will-aginst-question

സോളാർ വിവാദത്തിൽ മലയാളികളുടെ സൂപ്പർ സ്റ്റാർ മമ്മൂട്ടി പെട്ടിടുണ്ടോ എന്ന് പലപ്പോഴായി മാദ്യമങ്ങൾ ചർച്ച ചെയ്ത വിഷയമാണ്‌ . ഈ സാഹചര്യത്തിൽ മമ്മൂട്ടിക്ക് താൻ പത്തു ലക്ഷം രൂപ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍ പെരുമ്പാവൂര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.എറണാകുളത്ത് നടന്ന ടീം സോളാറിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അതിഥിയായി എത്തുന്നതിന് വേണ്ടി ആയിരുന്നു ഇത്‌ , എന്നായിരുന്നു ബിജു പോലീസിനോട് പറഞ്ഞത് . എന്നാല്‍ വെറും ഇരുപത്തിയയ്യായിരം രൂപ മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളൂവെന്നും അത് എപ്പോള്‍ വേണമെങ്കിലും തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും മലയാളികളുടെ പ്രിയ നടൻ പ്രതികരിച്ചു .

സോളാര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം എങ്ങനെ വിനിയോഗിച്ചുവെന്ന് കണ്ടെത്താന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ മമ്മൂട്ടിയുടെ മൊഴിയെടുക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തില്‍ അഭിപ്രായമുയര്‍ന്നുവെങ്കിലും കരുതലോടെ നീങ്ങിയാല്‍ മതിയെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.
മൊഴി രേഖപ്പെടുത്താന്‍ ബിജുവിന് കോടതി അവസരം നല്‍കുകയും മൊഴിയില്‍ മമ്മൂട്ടിക്കെതിരെയുള്ള പരാമര്‍ശം ആവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രം മമ്മൂട്ടിയെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് വെള്ളിയാഴ്ച അന്വേഷണ സംഘം എത്തിച്ചേര്‍ന്നിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News