Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 7:16 am

Menu

Published on February 5, 2014 at 5:23 pm

കാൻസറിനെ തോല്പിച്ച് മംമ്ത മോഹന്‍ദാസ് അവസാന കീമോയ്ക്ക് ഒരുങ്ങുന്നു

mamta-mohandas-i-am-taking-last-chemotheray-for-cancer

മംമ്ത മോഹന്‍ദാസ്  അവസാന കീമോയ്ക്ക് പോകുമ്പോൾ ലോക കാൻസർ ദിനത്തിൽ തന്റെ ആശംസകൾ ട്വീറ്റിലൂടെ അറിയിച്ചു.രോഗം മാറി താൻ തിരികെ വരുമെന്ന് ആരാധകർക്ക്  മംമ്ത ഉറപ്പ് നല്കി.കൂടാതെ തനിക്ക് യാതൊരു ക്ഷീണവും സംഭവിച്ചിട്ടില്ലാത്ത  ഫോട്ടോയും മംമ്ത പുറത്തു വിട്ടിട്ടുണ്ട്.മുൻപ് കീമോയ്ക്ക് വിധേയയായ മംമ്ത വെപ്പ് മുടിയുമായിട്ടായിരുന്നു പിന്നീട് മലയാള സിനിമയില്‍ അഭിനയിച്ചത്.അൻവർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു  മംമ്തയ്ക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്.കുറേ കാലത്തെ ചികിത്സയ്ക്ക് ശേഷം മംമ്ത രോഗവിമുക്തി നേടി  സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.എന്നാൽ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് തന്നെ വീണ്ടും കാൻസർ പിടികൂടിയെന്ന കാര്യം മംമ്ത  മനസിലാക്കുന്നത്.  അതിനുശേഷം കീമോക്കായി മംമ്ത പോവുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News