Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:47 pm

Menu

Published on December 26, 2015 at 1:49 pm

പ്രശ്നങ്ങളെയെല്ലാം പോസിറ്റീവായി കാണുന്ന ആളാണ് ഞാന്‍, തന്റെ ജീവിതത്തെക്കുറിച്ച്‌ മംമ്ത മോഹൻദാസ്‌ തുറന്ന് പറയുന്നു.

mamtha-about-her-film-career

തെന്നിന്ത്യന്‍ താരമായ മംമ്ത ഇപ്പോള്‍ രോഗവിമുക്തയായി ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. എന്തിനെയും ധൈര്യത്തോടെ നേരിടാനുള്ള മംമ്തയുടെ കഴിവാണ് സിനിമാ ലോകത്തും വ്യക്തി ജീവിതത്തിലും മംമ്ത എന്ന നടിയെ വേറിട്ടതാക്കുന്നത്. എന്ത് വിഷമങ്ങളുണ്ടെങ്കിലും അതെല്ലാം മറന്ന് സന്തോഷവതിയായി ഇരിയ്ക്കാനാണ് മംമ്ത ആഗ്രഹിക്കുന്നത്. ഓരോ മനുഷ്യന്റെ ജീവിതത്തിലും നല്ലതും ചീത്തയുമായ ഒത്തിരി കാര്യങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ജീവിതത്തിലെ എല്ലാം കാര്യങ്ങളെയും പോസീറ്റീവായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മംമ്ത പറയുന്നു. ജീവിതത്തില്‍ എന്ത് പ്രശന്ങ്ങള്‍ ഉണ്ടായാലും അതിനെയൊക്കെ തരണം ചെയ്ത് മുന്നേറാനുള്ള പക്ക്വതയും തനിയ്ക്കുണ്ട്-മംമ്ത പറയുന്നു.

തന്റെ ജീവിതത്തിലെ പല വിഷമങ്ങളും മറക്കുന്നത് സിനിമയിലൂടെയാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴാണ് സിനിമ എത്രമാത്രം തന്റെ ജീവിതത്തെ സ്വാധീനിച്ചുവെന്ന് മനസ്സിലാകുന്നത്. ദിവസവും ജോലി ചെയ്യുന്ന എനിയ്ക്ക് സിനിമ എത്രമാത്രം സന്തോഷം തരുന്നു എന്ന് ഞാന്‍ മനസിലാക്കി. മംമ്ത പറയുന്നു.

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം വ്യക്തമാക്കുന്നത്. ഷാഫി സംവിധാനം ചെയ്യുന്ന ടു കണ്‍ഡ്രീസാണ് മംമ്തയുടെ പുതിയ ചിത്രം.

Loading...

Comments are closed.

More News