Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: സ്വന്തം മരണ വാർത്ത പത്രത്തിലെ ചരമകോളത്തില്‍ വായിച്ച് വൃദ്ധൻ ഞെട്ടി. സ്വന്‍സണ്‍ എന്ന 81 വയസ്സുകാരനാണ് താൻ ജീവിച്ചിരിക്കേ തന്റെ മരണ വാർത്ത വായിക്കാനുള്ള ഭാഗ്യമുണ്ടായത്. അദ്ദേഹത്തിന്റെ സഹോദരി തന്നെയാണ് വാർത്ത കൊടുത്തത്. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അദ്ദേഹം ചിരിയോടെ സംഭവത്തെ നേരിട്ടു.ആശുപത്രിയിൽ സുഖമില്ലാത്തതിനെതുടർന്ന് ചികിത്സയിലായ സ്വന്‍സണ്‍നെ കുറിച്ച് ഡോക്ടര്‍മാരുമായി സംസാരിച്ച സഹോദരി സ്വന്‍സണ്‍ മരിച്ചു പോയെന്ന് കരുതിയാണ് പത്രത്തിൽ വാർത്ത കൊടുത്തത്. പിന്നീട് സഹോദരിയുടെ സുഹൃത്ത് ആശുപത്രിയില്‍ നിന്നും സ്വന്‍സന്റെ സാധനങ്ങള്‍ എടുക്കാന്‍ ചെന്നപ്പോള്‍ പരേതനെ ജീവനോടെ കണ്ട് ഭയന്നു. ഈ സംഭവം അത്ര ഗൗരവമായി കാണുന്നില്ലെന്നാണ് സ്വന്‍സണ്‍ പറയുന്നത്.
Leave a Reply