Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:40 am

Menu

Published on February 20, 2014 at 11:43 am

ടെറസ്സിൽ വളർത്തിയ കഞ്ചാവ് ചെടിയുടെ ചിത്രം ഫേസ് ബുക്കിലിട്ട വീട്ടുടമ അറസ്റ്റിൽ

man-arrested-for-cultivatting-plant-marijuana

പറവൂർ : വീടിന്റെ ടെറസിനു മുകളില്‍ പച്ചക്കറി നട്ടുവളർത്തുന്നതിന്റെ കൂടെ കഞ്ചാവ് ചെടി നട്ടു വളർത്തിയ വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു.പറവൂര്‍ ചേന്ദമംഗലം കോട്ടയില്‍ കോവിലകം കടിയന്‍ ഡേവിസ് (54) ആണ് അറസ്റ്റിലായത്.ഇയാൾ ടെറസില്‍ കഞ്ചാവും സമൃദ്ധമായി വളരുമെന്നു കാണിക്കാനായി ടെറസ്സിലെ കഞ്ചാവ് ചെടിയുടെ ചിത്രമെടുത്ത് ഫേസ്ബുക്കിലിട്ടതാണ് പോലീസ് പിടിയിലാവാൻ കാരണമായത്. ഫേസ്ബുക്കിൽ നിന്ന് വിവരമറിഞ്ഞ എക്‌സൈസ് സംഘം വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും കഞ്ചാവ് ചെടി പിടിച്ചെടുക്കുകയും ചെയ്തു. നാട്ടില്‍ നിന്നു വന്ന അന്യ സംസ്ഥാന തൊഴിലാളി ഔഷധച്ചെടിയുടെ വിത്താണെന്നു പറഞ്ഞ് കഞ്ചാവ് ചെടിയുടെ വിത്ത് തനിക്ക് തരികയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു.ഇയാളെ പറവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Loading...

Comments are closed.

More News