Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:42 pm

Menu

Published on February 5, 2014 at 11:16 am

തളര്‍ന്നുകിടന്ന യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ വൈദ്യനെ പോലീസ് പിടികൂടി

man-arrested-for-raping-woman-at-kothamangalam

ശാന്തന്‍പാറ : തളര്‍ന്നുകിടന്ന യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ വൈദ്യനെ പോലീസ് പിടികൂടി. കോതമംഗലം നെല്ലിമറ്റം കല്ലുങ്കല്‍ ഷിബു ആന്റണി(36)യാണ് പോലീസ് പിടികൂടിയത്. 18 വർഷമായി തളർന്ന് കിടപ്പിലായിരുന്ന യുവതിയെ ചികിത്സിച്ചു ഭേദമാക്കാമെന്ന് പറഞ്ഞെത്തിയ വൈദീകൻ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കി.പിന്നീട് ഇയാൾ കോതമംഗലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ യുവതിയെ തനിച്ചാക്കി മുങ്ങുകയായിരുന്നു. വിവാഹാലോചനകളുമായി ഇയാൾ നടക്കുന്നതിനിടയിലാണ് യുവതിയുടെ മാതാപിതാക്കള്‍ അധികൃതര്‍ക്കരികില്‍ പരാതിയുമായെത്തിയത്.പിന്നീട്  പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Loading...

Comments are closed.

More News