Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 8:12 pm

Menu

Published on June 27, 2014 at 2:39 pm

കാറിനുള്ളിൽ ഗൃഹനാഥൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

man-dead-body-found

തിരുവനന്തപുരം : പീരപ്പൻകോട് അന്തർദേശീയ നീന്തൽക്കുളത്തിനടുത്ത് ഗൃഹനാഥൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നീന്തൽ പരിശീലനത്തിനായി നീന്തൽ കുളത്തിലേക്ക് കുട്ടികളെയും കൊണ്ടുവന്ന രക്ഷിതാക്കളാണ് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ കാർ കണ്ടത്. മൃതദേഹം പൂർണമായും കത്തി അസ്ഥികൾ മാത്രമായിരുന്നു കാറിനുള്ളിലെ ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്നത്.അതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പിന്നീട് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം നടന്ന സ്ഥലത്ത് നിന്ന് 150 കിലോമീറ്റർ അകലെ താമസിക്കുന്ന മോനിഷ ഭവനിൽ മോഹനനാണ്(55) മരിച്ചതെന്ന് പോലീസ് സംശയിക്കുന്നു.ഇയാൾ ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ നിന്ന് പിണങ്ങി കാറുമായി പുറത്തേക്ക് പോയിയെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു.ഇതിന് മുമ്പും ഗുളിക കഴിച്ച് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും വീട്ടുകാർ പറഞ്ഞിട്ടുണ്ട്.സംഭവ സ്ഥലത്ത് ഇപ്പോൾ ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി വരികയാണ്.

Loading...

Leave a Reply

Your email address will not be published.

More News