Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ആലപ്പുഴ പൂങ്കാവിനു സമീപം കാറിനുള്ളില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.തുറവൂര്‍ സ്വദേശി ദിലീപാണ് (47) ആണ് മരിച്ചത്.പുലർച്ചെ ഒന്നരയോടെ ആലപ്പുഴയിൽ പൂങ്കാവിലാണ് സംഭവം.കാറിനുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കാറിന്റെ ഉള്‍ഭാഗം തീപിടിച്ച നിലയിലാണ്. സംഭവസ്ഥലത്തെത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ അപകടകാരണം വ്യക്തമാകൂ എന്ന് നോര്‍ത്ത് പൊലീസ് അറിയിച്ചു. ചേര്‍ത്തലയില്‍ പണമിടപാട് സ്ഥാപനം നടത്തുകയാണ് ദിലീപ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Leave a Reply