Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്യാന്‍ബെറ: കോണ്‍ഫ്‌ളേക്‌സ് പാക്കറ്റിൽ ജീവനുള്ള പെരുമ്പാമ്പിനെ കണ്ടെത്തി.ന്യൂ സൗത്ത് വേല്‍സിലെ ഡേവിഡ്‌സണ്‍ സബര്‍ബിലാണ് സംഭവം അരങ്ങേറിയത്. ഇരുപത്തിരണ്ടുകാരനായ ജെറെഡ് സ്മിത്ത് എന്ന യുവാവാണ് കോണ്‍ഫ്ലേക്സ് പെട്ടിക്കുള്ളില്‍ നിന്ന് ചുരുണ്ട് കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. ഇയാള്‍ അധികൃതരെ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ സ്ഥലതെത്തി പെരുമ്പാമ്പിനെ കയ്യോടെ പിടികൂടി. ഉപയോഗിച്ച ശേഷം പെട്ടി തുറന്നിരുന്നതിനാൽ എവിടെ നിന്നോ എത്തിയ പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. സുരക്ഷിത സ്ഥാനം ലഭിച്ച പെരുമ്പാമ്പ് സുഖ നിദ്രയിലായിരിക്കുന്ന സമയത്താണ് യുവാവിൻറെ രംഗപ്രവേശം.
–
–
Leave a Reply