Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:38 pm

Menu

Published on September 3, 2015 at 2:41 pm

ചൂലുപയോഗിച്ച് അതിസാഹസികമായി കുട്ടിയെ രക്ഷിച്ച ചൈനക്കാരന്‍ ഓണ്‍ലൈനിൽ താരമാവുന്നു.

man-helps-the-child

കുസൃതി കാട്ടി നാലാം നിലയിലെ ഫ്ലാറ്റിന്റെ ജനലിലൂടെ ഊര്‍ന്നിറങ്ങാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ജീവന്‍ സാഹസികമായി രക്ഷിച്ച ചൈനക്കാരന്‍ ഇപ്പോള്‍ ഓണ്‍ലൈനിലെ താരമാണ്. വാങ് ബോച്ചങ് എന്ന യുവാവാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കുട്ടിയുടെ ഫ്ലാറ്റിനടുത്തു കൂടെ നടന്നു പോവുമ്പോഴായിരുന്നു ഇയാള്‍ മുകളില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്. അവളെ രക്ഷിക്കാനായി ഓടിയെത്തിയ ഇയാളുടെ സമര്‍ഥമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.

വാങ് ബോച്ചങ് ഓടിയെത്തുമ്പോള്‍ തല ജനലില്‍ കുടുങ്ങി ശരീരം മുഴുവന്‍ പുറത്തേക്ക് തൂങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു കുട്ടി. മുകള്‍ നിലയിലേക്കുള്ള പടവുകള്‍ ഓടിക്കയറിയ ഇയാള്‍ തൊട്ടടുത്തുള്ള ജനലില്‍ തൂങ്ങി നിന്ന് കൈയ്യില്‍ കിട്ടിയ ചൂലെടുത്ത് കുട്ടിയെ താങ്ങി നിര്‍ത്തുകയായിരുന്നു. 20 മിനിറ്റിന് ശേഷം കുട്ടിയുടെ മാതാപിതാക്കള്‍ എത്തി കുട്ടിയെ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. പേടിച്ചരണ്ടിരുന്നെങ്കിലും കുട്ടിക്ക് പരിക്കൊന്നുമില്ലായിരുന്നെന്ന് msn.com റിപ്പോര്‍ട്ട് ചെയ്തു.
–
https://youtu.be/BXjtVJRk-tU
–

Loading...

Comments are closed.

More News