Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗൂഡല്ലൂര്‍ : വിവാഹ അഭ്യർത്ഥന നിരസിച്ചതിന് മലയാളി കുടുംബത്തിലെ 3 പേരെ വെട്ടി കൊന്നു. ഗൂഡല്ലൂരിന് സമീപം ഒബേലിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ്സംഭവം. കര്‍ഷകനായ ജോയി (58), ഭാര്യ ഗിരിജ, ജോയിയുടെ അമ്മ അന്നമ്മ എന്നിവരാണ് മരിച്ചത്. ജോയിയുടെ മകള്‍ ജോയിഷ (22) ഗുരുതരമായ പരിക്കോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ജോയിയുടെ ഭാര്യയും അമ്മയും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആസ്പത്രിയില്‍ എത്തിക്കുന്നതിനിടെയാണ് ജോയി മരിച്ചത്. ഗൂഡല്ലൂരിലെ ഫാംഹൗസില്‍ വെച്ചായിരുന്നു കുടുംബത്തിനുനേരെ ആക്രമണം നടന്നത്.
ജോയിഷയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ കുടുംബത്തെ സമീപിച്ച വയനാട് സ്വദേശി യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ജോയിഷയുടെ വിവാഹാലോചന നടക്കുന്നതിനാല്‍ യുവാവിന്റെ ആവശ്യം കുടുംബം നിരസിച്ചിരുന്നു. അതിൻറെ വൈരാഗ്യമാകം കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനായുള്ള അന്വേഷണം ആരംഭിച്ചു.
Leave a Reply