Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ബീഫ് കഴിച്ചുവെന്നാരോപിച്ച് 50 വയസ്സുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ധാദ്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ബീഫ് കഴിച്ചുവെന്നാരോപിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. മുഹമ്മദ് അഖ്‌ലാഖ്(50) ആണ് കൊല്ലപ്പെട്ടത്.നാട്ടുകാരുടെ ആക്രമത്തില്‍ അഖ്‌ലാഖിന്റെ മകന് ഗുരുതരമായി പരിക്കേറ്റു. ഗുരുതരാവസ്ഥയിലായ മകന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇഷ്ടികയുപയോഗിച്ചായിരുന്നു ഇവർക്കെതിരെയുള്ള ആക്രമണം.നാട്ടുകാര്‍ ഇവരുടെ വീട് കുത്തിപ്പൊളിക്കുകയും വീട്ടിലുണ്ടായിരുന്ന സ്‌ത്രീയെ ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് എത്തുന്നതുവരെയും അഖ്‌ലാഖിനെ ജനങ്ങള്‍ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
Leave a Reply