Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 4:27 pm

Menu

Published on March 12, 2014 at 11:18 am

കറിയിൽ തക്കാളിയിടാത്തതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

man-kills-wife-for-not-adding-tomatoes-to-his-dish

ഡറാഡൂണ്‍: ഉരുളക്കിഴങ്ങ് കറിയിൽ തക്കാളിയിടാത്തതിന് ഭർത്താവ് ഭാര്യയെ ചുമരിലിടിച്ച് കൊന്നു.ഉത്തരാഖണ്ഡിലെ ഋഷികേഷിലെ ലക്ഷ്മണ ഝൂലയിലാണ് പ്രഭ മാറാത്ത (30)എന്ന ഭാര്യയെ ഭര്‍ത്താവ് വീരേന്ദര്‍ സിംഗ് മറാത്ത(32) കൊലപ്പെടുത്തിയത്.ഉരുളക്കിഴങ്ങ് കറിയിൽ തക്കാളിയിട്ടിലെന്ന് പറഞ്ഞ്ക്ഷുഭിതനായ ഇയാൾ ഭാര്യയുടെ മുടിയിൽ പിടിച്ച് തുടർച്ചയായി ചുമരിലിടിച്ചു.തലയ്ക്ക് മാരകമായി പരിക്കേറ്റതു മൂലം യുവതി അപ്പോൾ തന്നെ മരിച്ചു.സംഭവമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോഴേക്കും വീരേന്ദര്‍ സിംഗ് രക്ഷപ്പെട്ടിരുന്നു.പിന്നീട് യുവതിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ പോലീസ് പിടികൂടി.ഇയാൾ മാനസിക രോഗിയാണെന്നും കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.സുബൊധ്(10),ശിവം(8) എന്നിവർ ഇവരുടെ മക്കളാണ്.

Loading...

Comments are closed.

More News