Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:34 am

Menu

Published on October 20, 2014 at 10:16 am

മക് ഡൊണാൾഡിസിൻറെ കോഫിയില്‍ ചത്ത എലി

man-reportedly-found-dead-rat-in-mcdonalds-coffee

ഒട്ടാവ: പ്രമുഖ ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്‌ഡൊണാൾസിന്റെ കോഫിയിൽ നിന്നും ചത്ത എലിയെ ലഭിച്ചതായി പരാതി. കനേഡിയൻ സ്വദേശിയായ റോൺ മൊറൈസ് എന്ന യുവാവാണ് മക്‌ഡൊണാൾസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.കാനഡയിലെ ഫ്രെഡറിക്ടൻ നഗരത്തിലെ ഒരു ഷോപ്പിൽ നിന്ന് വാങ്ങിയ കോഫി ടിന്നിലാണ് ചത്ത എലിയെ കണ്ടത്. സൃഹൃത്തിനൊപ്പം ഓഫീസിൽ നിന്ന് ഇറങ്ങുന്ന വഴിയെ പതിവുപോലെ കാപ്പികുടിക്കാൻ കയറിയതായിരുന്നു റോൺ മൊറൈസ്. കാപ്പി കുടിച്ച് തീരാറായപ്പോഴാണ് കോഫി ടിന്നിൻറെ അകത്ത് എലിയെ കണ്ടതെന്ന് റോൺ മൊറൈസ് പറഞ്ഞു. എലിയെ കണ്ടപ്പോൾ അസ്വസ്ഥത തോന്നിയെന്നല്ലാതെ റോണിന്റെ ആരോഗ്യസ്ഥിതിയ്ക്ക് കുഴപ്പമൊന്നുമില്ല. സംഭവത്തെ തുടർന്ന് കാനഡയിലെ മക് ഡൊണാൾഡ് ഔദ്യോഗികമായി പ്രതികരണം നടത്തി. കമ്പനി ഭക്ഷണത്തിന്റെ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നൽകുന്നുണ്ടെന്നും അതിനാൽത്തന്നെ അതിന്റെ ഗുണമേന്മയിൽ അതീവ ജാഗ്രത പുലർത്താറുണ്ടെന്നും മക് ഡൊണാൾസ്ഡ് അറിയിച്ചു. ഉപഭോക്താവിന്റെ കൈയിൽ നിന്നും കാപ്പിയുടെ ശേഷിക്കുന്ന ഭാഗം പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ടെന്ന് മക് ഡൊണാൾഡ്സ് അറിയിച്ചു. ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ പുറത്ത് വന്നതിനു ശേഷം വിഷയത്തിൽ കൂടുതൽ പ്രതികരിക്കാമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News