Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:48 am

Menu

Published on January 6, 2014 at 3:28 pm

മരണം മുന്നിലെത്തിയപ്പോഴും ലൈവ് ട്വീറ്റ്

man-stuck-in-fire-with-his-family-finds-time-to-update-his-twitter-account

ന്യൂയോര്‍ക്ക്: കണ്‍മുന്നില്‍ കാത്ത് നില്‍ക്കുന്നത് മരണം,രക്ഷപ്പെടുമെന്ന് ഉറപ്പില്ലാത്ത അവസ്ഥ ഇത്തരമൊരു സാഹചര്യത്തില്‍ എത്തിപ്പെട്ടാല്‍ ഒരു സാധരാണ മനുഷ്യന്‍ എന്ത് ചെയ്യും.പേടിച്ചരണ്ട് ജീവന് വേണ്ടി പരക്കം പായുകയാവും ചെയ്യുക.എന്നാല്‍ മുന്നിലെത്തിയ മരണത്തെപ്പോലും ലൈവായി ട്വീറ്റ് ചെയ്ത് വ്യത്യസ്ഥനായിരിയ്ക്കുകയാണ് ഇന്ത്യന്‍ വംശജനായ ശാസ്ത്രഞ്ജന്‍.ഇന്ത്യന്‍ വംശജനായ ശാസ്ത്രഞ്ജനായ ഡോ ഗുരിന്ദര്‍ സിംഗ് അത്വാള്‍ ആണ് തീയുടെ രൂപത്തില്‍ മുന്നിലെത്തിയ മരണത്തെപ്പോലും ലൈവായി ട്വീറ്റ് ചെയ്ത് കൊണ്ട് വ്യത്യസ്ഥനായത്.ന്യൂയോര്‍ക്കിലാണ് സംഭവം അവിടുത്തെ ഒരു നാല്‍പ്പത്തി രണ്ട് നില കെട്ടിടത്തിന് കഴിഞ്ഞ ദിവസം തീപിടിച്ചു. 20മത്തെ നിലയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്.ഗുരിന്ദര്‍ സിംഗ് അത്വാളും കുടുംബവും മനോധൈര്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ഗുരീന്ദറു കുടുംബവും 26മത്തെ നിലയിലായിരുന്നു താമസം.കെട്ടിടം കത്തുന്ന സമയവും അപകട വിവരം ട്വിറ്ററിലൂടെ തത്സമയം ലോകത്തെ അറിയിക്കുകയായിരുന്നു ഗുരീന്ദര്‍.തീ പടര്‍ന്ന സമയം ലിഫ്റ്റ്‌ ഉപയോഗിക്കാന്‍ പാടില്ല എന്നതും.കൂടാതെ താഴേക്കുള്ള വഴികള്‍ മുഴുവന്‍ പുക ചുരുളുകള്‍ മൂടിയതും കാരണമാണ് അവര്‍ തങ്ങളുടെ ഫ്ലാറ്റില്‍ തന്നെ കഴിഞ്ഞുകൂടാന്‍ കാരണം.എന്നാല്‍ കനത്ത പുക കെട്ടിടത്തെ മൂടിയതോടെ രക്ഷപ്പെടുന്നതിനായി കുടുംബം ബാല്‍ക്കണിയില്‍ അഭയം തേടി.200 ല്‍ അധികം അഗ്നി ശമനസേനാംഗങ്ങള്‍ ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഗുരീന്ദറും കുടുംബവും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ന്യൂയോര്‍ക്കിലെ കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനും അസിസ്റ്റന്റ് പ്രൊഫസറുമാണ് ഡോ.ഗുരീന്ദര്‍ സിംഗ് അത്വാള്‍. ജര്‍മന്‍ വംശജയായ നദ്ജ അത്വാളാണ് ഭാര്യ.അപകടത്തിന്‍റെ കാരണം അറിവായിടില്ല.സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News