Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:03 am

Menu

Published on January 3, 2014 at 9:49 am

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌;അഴ്സണല്‍ വീണ്ടും മുന്നില്‍

man-united-loses-again-at-home-2-1-to-spurs

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് ഫുട്ബോളില്‍ പോരു മുറുകി.പുതുവര്‍ഷ ദിനത്തില്‍ സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡ് ബ്രിഡ്ജില്‍ കുപ്പായമിട്ടിറങ്ങിയ ചുവന്ന ചെകുത്താന്മാരെ അട്ടിമറിച്ച് ടോട്ടന്‍ഹാം ഹോട്സ്പര്‍ കരുത്തുകാട്ടി.ഇരു പകുതികളിലായി ഇമ്മാനുവല്‍ അഡെബായോറും ക്രിസ്റ്റ്യന്‍ എറിക്സണും ടോട്ടന്‍ഹാമിനുവേണ്ടി വല കുലുക്കിയ കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു യുനൈറ്റഡിന്‍െറ തോല്‍വി.ഡാനി വെല്‍ബെക്കിന്‍െറ ബൂട്ടില്‍നിന്നായിരുന്നു ആതിഥേയരുടെ ആശ്വാസഗോള്‍.കിരീടപ്രതീക്ഷകളില്‍ തിരിച്ചെത്താന്‍ വെമ്പുന്ന യുനൈറ്റഡ് ഈ തോല്‍വിയോടെ 20 കളിയില്‍ 34 പോയന്‍റുമായി ഏഴാം സ്ഥാനത്താണിപ്പോള്‍. ഒന്നാമതുള്ള ആഴ്സനലിനേക്കാളും 11 പോയന്‍റ് പിന്നിലാണവര്‍. 44 പോയന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടും 43 പോയന്‍റുമായി ചെല്‍സി മൂന്നും സ്ഥാനത്താണ്.37 പോയന്‍റുമായി ടോട്ടന്‍ഹാം യുനൈറ്റഡിനെ പിന്തള്ളി ആറാം സ്ഥാനത്തേക്കുയര്‍ന്നു.ആന്ദ്രേ വില്ലാസ് ബോയെസിനെ പുറത്താക്കി പകരമെത്തിയ താല്‍ക്കാലിക കോച്ച് ടിം ഷേര്‍വുഡിനു കീഴില്‍ നാലു കളികളില്‍ മൂന്നാമത്തെ ജയമാണ് ടോട്ടന്‍ഹാമിന്‍േറത്. സീസണില്‍ വീണ്ടും തോല്‍വി പിണഞ്ഞതോടെ യുനൈറ്റഡ് കോച്ച് ഡേവിഡ് മോയെസിന്‍െറ ഭാവി തുലാസിലായി.കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ക്കിടെ ടീമിനുവേണ്ടി നാലു ഗോളുകള്‍ നേടിയ അഡെബായോര്‍ 34ാം മിനിറ്റില്‍ ടോട്ടന്‍ഹാമിനെ മുന്നിലെത്തിച്ചു.ഒന്നാന്തരം പ്രത്യാക്രമണത്തില്‍നിന്നായിരുന്നു ഗോളിന്‍െറ പിറവി.യുനൈറ്റഡ് നിരയെ വകഞ്ഞുമാറ്റി മുന്നേറി കെയ്ല്‍ വാക്കര്‍ നല്‍കിയ പാസില്‍നിന്ന് എറിക്സണ്‍ ഉതിര്‍ത്ത ക്രോസ് അഡെബായോറിനെ ലക്ഷ്യംവെച്ചായിരുന്നു.മാര്‍ക്ക് ചെയ്യാനെത്തിയ എതിര്‍ ഡിഫന്‍ഡര്‍ ക്രിസ് സ്മാളിങ്ങിനെ നിസ്സഹായനാക്കി ടോഗോ താരം ഉയര്‍ന്നു ചാടി തൊടുത്ത കണ്ണഞ്ചിക്കുന്ന ഹെഡര്‍ ഗോളി ഡേവിഡ് ഡി ഗീക്ക് പിടികൊടുക്കാതെ വലയിലെത്തി.66ാം മിനിറ്റില്‍ ആരോണ്‍ ലെനോണിന്‍െറ ക്രോസില്‍ നിന്നാണ് എറിക്സണ്‍ ലീഡുയര്‍ത്തിയത്.എന്നാല്‍,തൊട്ടടുത്ത മിനിറ്റില്‍, അദ്നാന്‍ ജനുസായിന്‍െറ പാസില്‍ വെല്‍ബെക് യുനൈറ്റഡിനുവേണ്ടി തിരിച്ചടിച്ചു.അവസാന ഘട്ടത്തില്‍ സമനില ഗോളിനുവേണ്ടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇരച്ചുകയറിയെങ്കിലും യാവിയര്‍ ഹെര്‍ണാണ്ടസ്,ജനുസായ്,വെല്‍ബെക് എന്നിവര്‍ക്ക് അവസരങ്ങള്‍ മുതലെടുക്കാനായില്ല.

Loading...

Leave a Reply

Your email address will not be published.

More News