Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മംഗലാപുരം:കാസര്‍കോട് ഉദുമ സ്വദേശി ശശിധരന്റെ വയറ്റില്‍നിന്ന് 54 പവൻ സ്വർണം കണ്ടെടുത്തു. കൈയില്‍ കൊണ്ടുനടക്കാന്‍പോലും എളുപ്പമല്ലാത്തത്ര അളവ് സ്വര്‍ണമാണ് ഈ മനുഷ്യന്‍ പത്തുദിവസത്തോളം വയറ്റില്‍ കൊണ്ടുനടന്നത്. 430 ഗ്രാം സ്വര്‍ണമാണ് ശശിധരന്‍ ഗുളികരൂപത്തില്‍ വിഴുങ്ങിയത്. ഇതിന് മാർക്കറ്റിൽ 14 ലക്ഷത്തോളം രൂപ വിലവരും.പാവപ്പെട്ട കുടുംബത്തിലെ അംഗമായ ശശിധരൻ കള്ളക്കടത്തുകാരുടെ വാഗ്ദാനത്തിൽ വീഴുകയായിരുന്നു.ടൂറിസ്റ്റ് വിസയിൽ ഗള്‍ഫില്‍ പോയ ഇയാൾ ഗുളികരൂപത്തിലുള്ള സ്വര്‍ണം വിഴുങ്ങിയശേഷം മംഗലാപുരം വിമാനത്താവളം വഴി നാട്ടിലെത്തുകയായിരുന്നു.വീട്ടിലെത്തിയ ശേഷം വയറിളക്കി സ്വർണം പുറത്തെടുക്കാനായിരുന്നു തീരുമാനിച്ചത്.എന്നാല്‍, വീട്ടിലെത്തി നാലുദിവസം കഴിഞ്ഞിട്ടും മലംപോലും പുറത്തേക്കുവരാത്ത അവസ്ഥയായി.പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പരിശോധനയ്ക്കായി ഇയാൾ ചെന്നു.അവിടെ നടത്തിയ പരിശോധനയില്‍ വയറ്റില്‍ സ്വര്‍ണം കണ്ടെത്തി. തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയുംചെയ്തു. സ്വർണം പുറത്തെടുക്കാൻ ഡോക്ടർമാർ പല വഴി നോക്കിയെങ്കിലും അതൊന്നും നടന്നില്ല. അവസാനം മലദ്വാരംവഴി ഉപകരണം കടത്തിയുള്ള കൊളോണോസ്‌കോപ്പി വഴിയാണ് സ്വർണം പുറത്തെടുത്തത്.ശശിധരൻ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയാലുടനെ കള്ളക്കടത്തുക്കാരെകുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
Leave a Reply