Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:22 am

Menu

Published on May 6, 2015 at 10:32 am

നെഞ്ചുവേദനയെ തുടര്‍ന്ന് സംവിധായകന്‍ മണിരത്നം ആശുപത്രിയില്‍

mani-ratnam-hospitalized-in-delhi

ന്യൂഡല്‍ഹി:നെഞ്ചുവേദനയെ തുടര്‍ന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മണിരത്നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച ഉച്ചക്കാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പ്രമുഖ ദേശീയ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അദ്ദേഹത്തിന്‍െറ ആരോഗ്യ നില സംബന്ധിച്ച് വിശദീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. 2004ല്‍ ‘യുവ’ സിനിമയുടെ നിര്‍മ്മാണ ഘട്ടത്തിലും മണിരത്നത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ട് വന്നു. ഇപ്പോൾ മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കയാണ്. ഹൃദ്രോഗവിദഗ്‌ധരും മറ്റ് ഡോക്ടര്‍മാരും മണിരത്നത്തെ പരിശോധിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ അദ്ദേഹം.

Loading...

Comments are closed.

More News