Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:53 pm

Menu

Published on June 27, 2013 at 3:31 pm

മണിപ്പാല്‍ കൂട്ടബലാല്‍സംഗം: 3 പേര്‍ അറസ്റ്റില്‍

manipal-gang-rape-three-accused-arrested

മംഗലാപുരം: മണിപ്പാലില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത 3 പേരെ പൊലീസ് അറസ്റ്റ് ചെയതു. കര്‍ണാടക ഇരിയഡക്ക സ്വദേശികളായ യോഗേഷ്, ഹരീക്ഷ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഗോവയിലേക്ക് കടന്നിരുന്ന ആനന്ദിനെ അവിടെനിന്നാണ് പിടിച്ചത്. യോഗേഷിനേയും ഹരീഷിനേയും രാവിലെതന്നെ പിടിച്ചിരുന്നു. അറസ്റ്റിലായ യോഗേഷ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് പ്രതികളെ പിടികൂടിയത്. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ പോലും കണ്ടെത്താനാവാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസും സര്‍വകലാശാല അധികൃതരും ഇനാം പ്രഖ്യാപിച്ചിരുന്നു. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മണിപ്പാല്‍ സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News