Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘മധുരനൊമ്പരക്കാറ്റി’ലും’പ്രിയ’ത്തിലും ബാലതാരമായി വന്ന് പ്രേക്ഷകരുടെ പൊന്നോമനയായി മാറിയ ബാലതാരം മഞ്ജിമ മോഹൻ നായികയായി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. നിവിന്‍ പോളിയുടെ നായികയായിട്ടാണ് മഞ്ജിമയുടെ അരങ്ങേറ്റം.വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ പ്രജിത് കാരണവർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജിമ അഭിനയിക്കാനൊരുങ്ങുന്നത്. ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജിൽ ബിരുദം കഴിഞ്ഞാണ് മഞ്ജിമ വീണ്ടും സിനിമയിലേക്ക് വരുന്നത്.’മധുരനൊമ്പരക്കാറ്റി’ലെ അഭിനയത്തിന് മഞ്ജിമക്ക് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹൻറെ മകളാണ് മഞ്ജിമ.
Leave a Reply