Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 4:47 am

Menu

Published on August 8, 2015 at 9:44 am

ഇന്നലെ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായിരുന്നു; മഞ്ജുവാര്യര്‍

manju-facebook-post

ഇന്നലെ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായിരുന്നുവെന്ന് മഞ്ജുവാര്യര്‍. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…നമ്മുടെ അത് ലറ്റിക്‌സ് ഇതിഹാസം, നമ്മളെല്ലാം പയ്യോളി എക്‌സ്പ്രസ്സ് എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന പി. ടി. ഉഷയെ നേരില്‍ കണ്ട ദിവസം. ഉഷ സ്‌കൂള്‍ ഓഫ് അത് ലറ്റിക്‌സിന്റെ പ്രവര്‍ത്തനം നേരില്‍ കാണാനും, അവിടത്തെ പ്രതിഭകളെ നേരിട്ട് അഭിനന്ദിക്കാനും കിട്ടിയ അവസരം കൂടിയായി അത്.ഒരു പത്ര വാര്‍ത്തയാണ് എന്നെ ഉഷ സ്‌കൂളില്‍ എത്തിച്ചത്. 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ജേതാവായ ടിന്റു ലൂക്കയെ കുറിച്ചുള്ള വാര്‍ത്ത. ഇത്രയും വലിയ വിജയത്തിനു സമൂഹത്തില്‍ നിന്നും, അധികാരികളില്‍ നിന്നും അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് തോന്നി, കഠിനമായ പരിശ്രമവും, പരിശീലനവും അംഗീകരിക്കാതെ പോവരുത് എന്നും തോന്നി.
അങ്ങനെയാണ് ഞാന്‍ ഇവിടെയെത്തിയത്, വന്നപ്പോള്‍ ടിന്റുവിനെ പോലെ പലരും ഇവിടെയുണ്ടെന്നു മനസ്സിലായി. അവരെ ലോകത്തിനു മുന്‍പിലെത്തിക്കാന്‍ പി. ടി. ഉഷ ചെയ്യുന്ന സേവനങ്ങളും കേട്ടറിഞ്ഞു, എനിക്കും എന്തെങ്കിലും ചെയ്യണം എന്നും തോന്നി.ഉഷ സ്‌കൂളിനു വേണ്ടി നൃത്തവുമായി ഒരു വൈകുന്നേരം, അതില്‍ നിന്ന് കിട്ടുന്ന തുക അവര്‍ക്കുള്ളതാണ്, സ്‌കൂളിനും നാളത്തെ പ്രതിഭകള്‍ക്കും. എന്റെ നിര്‍ദ്ദേശം സ്വീകരിച്ചതിനു പി. ടി. ഉഷയ്ക്ക് നന്ദി.

Feature-Image

Loading...

Leave a Reply

Your email address will not be published.

More News