Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 2:15 am

Menu

Published on December 1, 2015 at 2:39 pm

മഞ്ജുവിന്റെ പ്രണയം; വാർത്തയ്ക്കെതിരെ പ്രതികരിക്കാതെ മഞ്ജു…!

manju-new-movie

പ്രമുഖ പരസ്യ സംവിധായകനുമായി മഞ്ജു വാര്യര്‍ പ്രണയത്തിലാണ് എന്ന വാർത്ത സോഷ്യൽ മീഡിയയിലാകെ പ്രചരിക്കുകയാണ്.ചിലരൊക്കെ ആരാണ് ഈ സംവിധായകന്‍ എന്ന അന്വേഷണവും ആരംഭിച്ചു കഴിഞ്ഞിരുന്നു.പാലക്കാട്ടുകാരനായ പരസ്യ സംവിധായകന്റെ പേരാണ് മഞ്ജു വാര്യര്‍ക്കൊപ്പം പ്രചരിച്ചത്. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായിത്തീര്‍ന്ന പരസ്യത്തിന്റെ സംവിധായകനാണത്രെ കഥയിലെ നായകന്‍. സംവിധായകന്റെ ഭാര്യയും മക്കളും ഈ ബന്ധം അറിഞ്ഞതോടെയാണത്രെ കാര്യങ്ങള്‍ കൈ വിട്ടുപോയത്. മഞ്ജു വാര്യര്‍ക്ക് പ്രണയം എന്ന് കേട്ടാല്‍ വെറുതെ ഇരിക്കുമോ. ഇന്റര്‍നെറ്റ് ലോകത്ത് ചൂടുള്ള വാര്‍ത്തയായി സംഭവം മാറിയത് നിമിഷ നേരം കൊണ്ടാണ്.

ദുബായ്, മുംബൈ, കേരളം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണത്രെ ഈ പരസ്യ സംവിധായകന്റെ പ്രവര്‍ത്തനങ്ങള്‍. പരസ്യത്തിലൂടെ മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക് തിരിച്ചുവന്നതാണ് ദിലീപുമായുള്ള ബന്ധം പിരിയാന്‍ കാരണം എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഈ പരസ്യങ്ങള്‍ക്ക് വേദിയൊരുക്കിയ സംവിധായകന്റെ പേരാണ് മഞ്ജുവിനൊപ്പം ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്.

എന്നാല്‍ ഇതുവരെ വാര്‍ത്തയ്ക്കെതിരെ മഞ്ജു പ്രതികരിച്ചിട്ടില്ല. തന്റെ പേരില്‍ പ്രചരിക്കുന്ന ഈ കിംവദന്തികളോട് മഞ്ജു വാര്യര്‍ എന്താണ് പ്രതികരിക്കാത്തത് എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. സിനിമാ രംഗത്തുളളവര്‍ക്കെതിരെ ഇത്തരം ഗോസിപ്പുകള്‍ സാധാരണ സംഭവമാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാര്യരുടെ പേര് ഇത്തരം വാര്‍ത്തകളില്‍ ഉള്‍പ്പെടുന്നതില്‍ ആരാധകര്‍ക്ക് വിഷമമുണ്ട്.ദിലീപുമായി മഞ്ജുവാര്യര്‍ ബന്ധം പിരിഞ്ഞത് തന്നെ സിനിമാരംഗത്ത് തിരിച്ചുവരവ് ശ്രദ്ധേയമാക്കാന്‍ വേണ്ടിയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പറയുന്നവരുമുണ്ട്. സാധാരണ പോലെ ഒരു തിരിച്ചുവരവായിരുന്നു മഞ്ജുവിന്റേത് എങ്കില്‍ ആരും ശ്രദ്ധിക്കുമായിരുന്നില്ലത്രെ. വിവാഹമോചന വാര്‍ത്തകള്‍ക്കൊപ്പം തീയറ്ററുകളിലെത്തിയ ഹൗ ഓള്‍ഡ് ആര്‍ യു വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News